സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്:സിം കാർഡുകളുടെ പരിശോധനക്കായി മൊബൈൽ കമ്പനികൾക്ക് കത്ത് നൽകി
text_fieldsതൃശൂർ: കൊരട്ടിയിലും എറണാകുളത്തും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിപുലമായ അന്വേഷണത്തിന്. പിടിച്ചെടുത്ത സിംകാർഡുകൾ സംബന്ധിച്ച പരിശോധനകൾക്കായി മൊബൈൽ കമ്പനികൾക്ക് കത്ത് നൽകി.
സിം നമ്പറുകൾ, വന്നതും പോയതുമായ കോളുകൾ, കോളുകളുടെ ദൈർഘ്യം, വിദേശ കോളുകൾ തുടങ്ങിയ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.എസ്.എൻ.എൽ, ഐഡിയ, ജിയോ തുടങ്ങിയ കമ്പനികളുടെ സിംകാർഡുകളാണ് കണ്ടെടുത്തത്.
എറണാകുളം ജില്ലയിലും കൊരട്ടിയിലുമായി ആറ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതാണ് കണ്ടെത്തിയത്. കേസിലെ മുഖ്യ പ്രതി മലപ്പുറം സ്വദേശി സലിം വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. സലിമിനെ പിടികൂടിയാൽ മാത്രമേ, പ്രതികളുടെ ദേശവിരുദ്ധ ഇടപാടുകളും രാജ്യാന്തരബന്ധങ്ങളും സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്. കൊരട്ടിയിലെ സ്ഥാപനം സലിമിെൻറ ഉടമസ്ഥതയിലുള്ളതാണ്. ഇയാളുടെ മുഖ്യപങ്കാളി ഇബ്രാഹിമും വിദേശത്തേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.