സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതി പിടിയിൽ
text_fieldsകൊച്ചി: അന്താരാഷ്ട്ര കാളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. വണ്ണപ്പുറം കാളിയാർ സ്വദേശി റസൽ മുഹമ്മദാണ് (28) അറസ്റ്റിലായത്. സംഭവ ശേഷം ദുൈബയിലേക്ക് കടന്ന ഇയാളെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇന്ത്യയിൽ എത്തിക്കുകയായിരുന്നു.
ബംഗളൂരു വിമാനത്താവളത്തിൽനിന്നാണ് പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂട്ടുപ്രതി നജീബിനെ നേരേത്ത പൊലീസ് പിടികൂടിയിരുന്നു.
ഇയാൾ ജാമ്യത്തിലാണ്. തൃക്കാക്കരക്ക് സമീപം ജഡ്ജി മുക്കിലെ വാടകക്കെട്ടിടത്തിലും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലുമാണ് ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്.
തൃക്കാക്കരയിൽനിന്ന് ഒരു കമ്പ്യൂട്ടറും രണ്ട് മോഡവും അനുബന്ധ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. റസലിനെ കോടതി റിമാൻഡ് ചെയ്തു. വിദേശത്തുനിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പറിൽനിന്ന് ലഭിക്കുന്ന രീതിയിലേക്ക് പ്രതികൾ മാറ്റിനൽകിയിരുന്നു.
ഇൻറർനെറ്റ് ഉപയോഗിച്ച് കാൾ റൂട്ട് ചെയ്ത് ചെറിയ വാടകക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകൾ. വിവിധ സർവിസ് പ്രൊവൈഡർമാർക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.