സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: എൻ.ഐ.എ വിവരശേഖരണം തുടങ്ങി
text_fieldsകോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിെൻറ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) അന്വേഷിക്കുന്നു. കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സി -ബ്രാഞ്ച് ഓഫിസിലെത്തി രേഖകൾ പരിശോധിച്ചത്.
കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായാണ് രേഖകൾ പരിശോധിച്ചതെന്നാണ് വിവരം. കേസിെൻറ അന്തർസംസ്ഥാന ബന്ധമുൾപ്പെടെ പുറത്തുവന്നപ്പോൾ തന്നെ പ്രാഥമിക വിവരങ്ങൾ എൻ.ഐ.എ ശേഖരിച്ചിരുന്നു.പ്രതികൾക്ക് രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന് സി ബ്രാഞ്ച് അന്വേഷണത്തിൽ സൂചനകൾ ലഭിച്ചതോടെയാണ് എൻ.ഐ.എ കൂടുതൽ വിവരങ്ങൾ തിരക്കിയെത്തിയത്. റിമാൻഡിൽ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിെൻറ മൊഴികളടക്കമാണ് പരിശോധിച്ചത്.
അതിനിടെ ഇബ്രാഹീമിനെ വെള്ളിയാഴ്ച ബംഗളൂരു കോടതിയിൽ ഹാജരാക്കും. സമാന കേസിൽ ബംഗളൂരു എ.ടി.എസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രത്യേക അനുമതിയോടെയാണ് കഴിഞ്ഞയാഴ്ച കോഴിക്കോട്ടെത്തിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്. കോടതിയിൽ ഹാജരാക്കുന്ന ഇയാളെ കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി വീണ്ടും കോഴിക്കോട്ടെത്തിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കോഴിക്കോട്ട് വേറെയും സമാന്തര എക്സ്ചേഞ്ച്
കോഴിക്കോട്: വിദേശ കാളുകള്‍ സ്വീകരിച്ചിരുന്ന മറ്റൊരു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കൂടി കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തി. മാങ്കാവിലെ വാടക കെട്ടിടത്തിലാണ് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഫൈബര്‍ കേബ്ളുകളും മറ്റുപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തതായാണ് വിവരം. കെട്ടിടം വാടകക്കെടുത്തവരെയും എക്സ്ചേഞ്ചിന് പിന്നിലുള്ളവരേയും കുറിച്ച് അന്വേഷിച്ചുവരുകയാണ്. സമാന കേസിൽ വർഷങ്ങൾക്ക് മുമ്പ് അറസ്റ്റിലായയാളുടെ പങ്കടക്കം പരിശോധിക്കുന്നുണ്ട്.
ഒരുമാസം മുമ്പ് കസബ, മെഡിക്കൽ കോളജ്, നല്ലളം പൊലീസ് പരിധിയിലായി ഏഴ് സമാന്തര എക്സ്ചേഞ്ചുകളാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മറ്റൊരു എക്സ്ചേഞ്ച് കൂടി കണ്ടെത്തിയത്. അതീവ രഹസ്യമായാണ് മാങ്കാവിലും നഗരത്തിലെ മറ്റുപലയിടങ്ങളിലും പൊലീസ് പരിശോധന നടത്തിയത്. നിലവിൽ അടച്ചിട്ട എക്സ്ചേഞ്ചിലെ സിം ബോക്സുകളും റൂട്ടറുകളുമെല്ലാം എടുത്തുമാറ്റിയതായാണ് സംശയം. പരിശോധനയിൽ കേബ്ളുകളടക്കം ചില സാധനങ്ങളാണ് കണ്ടെത്തിയത്. നഗരത്തിലെ മറ്റു എക്സ്ചേഞ്ചുകൾ പൊലീസ് കെണ്ടത്തിയതോെട പ്രവർത്തനം അവസാനിപ്പിച്ച് സാധനങ്ങൾ എടുത്തുമാറ്റുകയായിരുന്നുവെന്നാണ് വിവരം. അതേസമയം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് മൈസൂരു പൊലീസിെൻറ പിടിയിലായ മലയാളികളെയും സി ബ്രാഞ്ച് ചോദ്യം െചയ്യാൻ തീരുമാനിച്ചു.
കോഴിക്കോട് സ്വദേശികളായ ഷമീം, അഷ്റഫ്, ജിതിന് എന്നിവരെയാണ് അസി. കമീഷണര്‍ ടി.പി. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുക. കേസിൽ നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിെൻറ സാമ്പത്തിക സ്രോതസ്സും മറ്റു ബന്ധങ്ങളും കണ്ടെത്താൻ ബംഗളൂരുവിലെത്തിയ അന്വേഷണസംഘം മൈസൂരു പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.