പറമ്പിക്കുളം-ആളിയാർ: മൂലത്തറ കനാലിലേക്ക് ജലം നൽകുന്നതിന് സ്റ്റേ
text_fieldsകൊച്ചി: പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ ഭാഗമായി കേരളത്തിന് ലഭിക്കുന്ന വിഹിതത് തിൽ മൂന്ന് ടി.എം.സി ജലം മൂലത്തറ റെഗുലേറ്റർ പരിധിയിലെ വലതുകര കനാലിലൂടെ മാത്രം കടത ്തിവിടാനുള്ള സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. അന്തർ സംസ്ഥാന നദീജല കരാറി െൻറ ഭാഗമായി തമിഴ്നാട് കേരളത്തിന് നൽകുന്ന 7.25 ടി.എം.സി വെള്ളത്തിൽനിന്ന് മൂന്ന് ടി.എം.സി വലതുകര കനാലിലേക്ക് മാത്രം നൽകുന്നത് ചിറ്റൂർപ്പുഴ പദ്ധതിയുടെ മറ്റ് പ്രദേശങ്ങളെ തരിശാക്കുമെന്ന് ചൂണ്ടിക്കാട്ടി കർഷകരും സംഘടനകളും നൽകിയ ഹരജിയിലാണ് സ്റ്റേ. ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
1970ലെ അന്തർ സംസ്ഥാന നദീജല കരാർ പ്രകാരമാണ് 7.25 ടി.എം.സി ജലം കേരളത്തിന് ലഭിക്കുന്നത്. 2010ൽ പദ്ധതി പ്രദേശത്തെ എല്ലാ മേഖലയിലും ന്യായമായ രീതിയിൽ ജലലഭ്യത ഉറപ്പാക്കുന്ന വിധത്തിൽ സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവ് തകിടംമറിക്കുന്ന വിധം വലതുകര കനാലിലേക്ക് മാത്രം മൂന്ന് ടി.എം.സി ജലം നൽകാൻ 2019 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സർക്കാർ ഉത്തരവുണ്ടായതായി ഹരജിയിൽ പറയുന്നു.
ഇതിനെതിരെ നൽകിയ ഹരജിയെത്തുടർന്ന് ഉത്തരവ് ഹൈകോടതി റദ്ദാക്കി. കർഷകരുടെ അഭിപ്രായം തേടിയശേഷം മാത്രേമ ഉത്തരവ് പുറപ്പെടുവിക്കാവൂവെന്നും നിർദേശിച്ചു. ഇതേതുടർന്ന് തങ്ങൾ നിലപാട് വ്യക്തമാക്കി നിവേദനവും നൽകിയിട്ടും പരിഗണിക്കാതെ മുൻ ഉത്തരവുതന്നെ പുനഃസ്ഥാപിച്ച് പുറപ്പെടുവിച്ചതായാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരേത്ത മന്ത്രിസഭയുടെ അനുമതിയോടെയാണ് ഉത്തരവിറങ്ങിയതെങ്കിൽ വകുപ്പ് സെക്രട്ടറിയുടേതാണ് പുതിയ ഉത്തരവെന്നും ഇത് നിലനിൽക്കില്ലെന്നും ഹരജിയിൽ പറയുന്നു.
പദ്ധതിയുടെ ഭാഗമായ ഏഴിൽ അഞ്ച് കനാലുകളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല. നിവേദനം പരിഗണിക്കാതെ വീണ്ടും ജനദ്രോഹപരമായ നടപടി സ്വീകരിച്ചത് നടപടിക്രമങ്ങളുടെയും കുടിവെള്ള കരാറിെൻറയും ലംഘനമാെണന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.