ആനകളുടെ പാപ്പാൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; തൃശൂർ പൂരം തകർക്കാൻ ഗൂഢാലോചനയെന്ന് പാറമേക്കാവ്
text_fieldsതൃശൂർ: തൃശൂർ പൂരത്തിനെത്തുന്ന ആനകളുടെ പാപ്പാൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് വനം വകുപ്പ്. പാപ്പാൻമാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കില്ല. ആനകളെ പരിശോധിക്കാൻ 40 അംഗ സംഘത്തേയും നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പൂരം തകർന്ന ഉദ്യോഗസ്ഥതലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം ബോർഡ് രംഗത്തെത്തി. ഓരോ ദിവസവും പുതിയ ഓരോ നിയന്ത്രണങ്ങളാണ് കൊണ്ടു വരുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.
തൃശൂർ പൂരത്തിന് ഇരു ദേവസ്വങ്ങളിലും ഇന്ന് കൊടിയേറിയിരുന്നു. കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടക്കുന്നത്. പൂരത്തിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ എടുത്തതിന്‍റെ രേഖയോ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.