പറഞ്ഞതും ചെയ്തതും -കാഞ്ഞങ്ങാട്
text_fieldsഅഞ്ചുവർഷംകൊണ്ട് കാഞ്ഞങ്ങാട്മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുകയാണ്. 3530 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിന്റെ സമഗ്രമുന്നേറ്റം ലക്ഷ്യമിട്ട് നടപ്പാക്കിയതെന്ന് റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പാണത്തൂർ-കാണിയൂർ പാത യാഥാർഥ്യമാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ വോട്ട് ചോദിച്ചതെന്നും സർക്കാറിൽ രണ്ടാമനായ മന്ത്രിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ആരോപിക്കുന്നു.
ഇ. ചന്ദ്രശേഖരൻ എം.എല്.എ
- 53 സ്കൂളുകളുകൾക്ക് കെട്ടിടങ്ങൾ, 17 സ്കൂളുകൾക്ക് അസംബ്ലി ഹാൾ, ഒമ്പത് സ്കൂളുകൾക്ക് ബസ് എന്നിവക്ക് മാത്രം 96 കോടി രൂപ.
- ആരോഗ്യ മേഖലയിൽ പൂടംങ്കല്ല് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി.
- ഏഴ് പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. കൂടാതെ അടിസ്ഥാന സൗകര്യം ഒരുക്കാൻ 54.85 കോടി ചെലവഴിച്ചു.
- കാഞ്ഞങ്ങാട് ഒമ്പത് കോടി രൂപക്ക് നിർമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി.
- മണ്ഡലത്തിലെ 32 റോഡുകൾ മെക്കാഡം ടാർ ചെയ്യാൻ 790.33 കോടി രൂപ.
- 124 റോഡുകൾ നവീകരിക്കാൻ 68.81 കോടി രൂപ,139 റോഡുകൾ റീടാർ ചെയ്യാൻ 13.9 കോടി രൂപ അനുവദിച്ചു.
- വൈദ്യുതി രംഗത്ത് 1185. 32 കോടി രൂപ (കരിന്തളം 400 കെ.വി സബ് സ്റ്റേഷൻ ഉൾപ്പെടെ 119 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് /മിനി മാസ്റ്റ് ലൈറ്റുകൾ).
- 49 കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ, 73.66 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ, 31 സ്ഥലങ്ങളിൽ ചെക്ക്ഡാം/വി.സി.ബികൾ സ്ഥാപിക്കാൻ 27.19 കോടി.
- ടൂറിസം മേഖലക്ക് 104.55 കോടി (കാഞ്ഞങ്ങാട് പൈതൃക നഗരം പദ്ധതി, കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ, കൈറ്റ് ബീച്ച്, നമ്പ്യാർക്കൽ റിവർസൈഡ് പാർക്ക്, മഞ്ഞംപൊതിക്കുന്ന്, റാണിപുരം ആൻഡ് കോട്ടഞ്ചേരി പദ്ധതികൾ).
- കരിന്തളത്ത് ഗവ. കോളജ്, കോടോത്ത് ഐ.ടി.ഐ, പരപ്പയിൽ പോളിടെക്നിക് കോളജ്.
- കാഞ്ഞങ്ങാട് വ്യവസായ പാർക്ക് (100 ഏക്കർ കൈമാറിക്കഴിഞ്ഞു), കാഞ്ഞങ്ങാട് സിവിൽ സർവിസ് അക്കാദമി, കരിന്തളം ഏകലവ്യ സ്പോർട്സ് റസിഡൻഷ്യൽ സ്കൂൾ, വെള്ളരിക്കുണ്ട് ആർ.ടി.ഒ ഓഫിസ്.
- കോട്ടച്ചേരി മേൽപാലം പണി പൂർത്തിയാകുന്നു. കുശാൽ നഗർ െറയിൽ മേൽപാലത്തിന് അംഗീകാരം.
- കാഞ്ഞങ്ങാട് ടൗണിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 73 കോടി രൂപയുടെ ഫ്ലൈ ഓവർ കിഫ്ബി അംഗീകരത്തിന് സമർപ്പിച്ചു.
- മടിക്കൈയിൽ 42 കോടി രൂപയുടെ സാംസ്കാരിക സമുച്ചയം. കാഞ്ഞങ്ങാട് വിദ്വാൻ പി.യുടെ പേരിൽ സ്മാരകത്തിന് 5 കോടി, മടിക്കൈയിൽ മാംസ സംസ്കരണ പദ്ധതി, സെൻട്രൽ വെയർഹൗസ് ഗോഡൗൺ.
- നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേ.
പി.വി. സുരേഷ് (ഡി.സി.സി ജനറൽ സെക്രട്ടറി)
- ഒടയഞ്ചാൽ-പാണത്തൂർ റോഡ് 10 വർഷമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
- മലയോര മേഖലയുടെ വികസനത്തിനായി ഒന്നും ചെയ്യാനായില്ല.
- കുടിവെള്ള പദ്ധതിക്ക് പല തവണ കോളനിവാസികൾ മന്ത്രിയെ സമീപിച്ചെങ്കിലും പദ്ധതി കൊണ്ടുവന്നില്ല.
- കർണാടക കേരള അന്തർ സംസ്ഥാന പാത (പാണത്തൂർ മടിക്കേരി റോഡ്) ഗതാഗത യോഗ്യമല്ലാതെ കിടക്കുകയാണ്.
- മലയോര മേഖലയിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യകേന്ദ്രം പോലും ഇല്ല.
- കാഞ്ഞങ്ങാട് ജില്ല ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള സാഹചര്യമുണ്ടായിട്ടും മന്ത്രി ഇടപെട്ട് ചെയ്തില്ല.
- ജില്ല ആശുപത്രിയിൽ നിർമിച്ചിരിക്കുന്ന അമ്മയും കുഞ്ഞും പദ്ധതി പ്രകാരമുള്ള കെട്ടിടം മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തതല്ലാതെ വെള്ളവും വൈദ്യുതിയും പോലും ലഭ്യമാക്കിയിട്ടില്ല.
- എൻഡോസൾഫാൻ ദുരിതബാധിതരുടെ നീറുന്ന പ്രശ്നങ്ങൾ ചുവപ്പുനാടയിൽ ഇന്നും കിടക്കുന്നു.
- ജില്ല ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞില്ല.
- കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ സംവിധാനം ഒരുക്കാൻ സാധിച്ചില്ല.
- മെഡിക്കൽ കോളജിന് സമാനമായ ബിൽഡിങ് സൗകര്യമുള്ള ജില്ല ആശുപത്രിക്ക് വികസനപരമായി ഒന്നും ചെയ്തില്ല.
- വിവിധ ഫണ്ടുകൾകൊണ്ട് പണിത ജില്ല ആയുർവേദ ആശുപത്രി ഓൺലൈൻ ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങി.
- കാഞ്ഞങ്ങാട് വില്ലേജ് ഓഫിസ്, ഹോസ്ദുർഗ് വില്ലേജ് ഓഫിസ് എന്നിവ അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ്.
- ചേറ്റുകുണ്ട് മുതൽ കാഞ്ഞങ്ങാട് കടപ്പുറം വരെയുള്ള കടൽതീരത്ത് കടൽഭിത്തി നിർമാണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.
- മത്സ്യബന്ധന തുറമുഖം യാഥാർഥ്യമായില്ല.
- അജാനൂർ ഹാർബർ നിർമാണം ജലരേഖയായി മാറി.
- കോട്ടച്ചേരി മേൽപാലം പണി പൂർത്തിയാക്കി തുറന്നുനൽകാനായില്ല.
- െചമ്മട്ടംവയലിലെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യങ്ങളില്ല.
- സ്ത്രീകളുൾപ്പടെയുള്ള ഉദ്യോഗസ്ഥരായ, ഇതര ജില്ലയിൽനിന്ന് വരുന്നവർക്ക് താമസിക്കാൻ ഇടമില്ല.
- ഷീ ലോഡ്ജ് ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.