പറഞ്ഞതും ചെയ്തതും: കോട്ടക്കൽ മണ്ഡലം
text_fieldsഅഞ്ചുവർഷം മണ്ഡലത്തിൽ നടപ്പായ വികസനങ്ങളെക്കുറിച്ച് എം.എൽ.എയും അതിെൻറ മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
- സ്കൂളുകളിൽ ആധുനിക കെട്ടിടങ്ങൾ യാഥാർഥ്യമാക്കി
- മണ്ഡലത്തിലെ എല്ലാ സർക്കാർ ഹൈസ്കൂളുകളിലടക്കം 13 ബസുകൾ അനുവദിച്ചു
- കാടാമ്പുഴ സ്റ്റേഷൻ സ്വന്തം കെട്ടിടത്തിലേക്ക് മാറി
- ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർഥ്യമായി
- പ്രവാസികൾക്കായി ആരംഭിച്ച ലെയ്സൻ ഓഫിസ് ആസ്ഥാനം പിന്നീട് മലപ്പുറത്തേക്ക് മാറ്റിയെങ്കിലും പ്രവാസി മലയാളികൾക്ക് അനുഗ്രഹമായി
- വളാഞ്ചേരി അഗ്നിശമന സേന കേന്ദ്രത്തിെൻറ നടപടികൾക്ക് തുടക്കമിടാൻ കഴിഞ്ഞു
- രണ്ട് നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
- മണ്ഡലത്തിലെ പ്രധാന ബൈപാസ് പദ്ധതികളായ കഞ്ഞിപ്പുര- മൂടാൽ, ചിനക്കൽ - പുത്തൂർ പാതകളുടെ നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞു
- റോഡ്, കുടിവെള്ളം, കോളനി നവീകരണം, പാഠശേഖര സമിതികളുടെ ആവശ്യങ്ങൾ എന്നിവ യാഥാർഥ്യമായി
- 15 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കി
എൻ.എ. മുഹമ്മദ് കുട്ടി (ഇടതുപക്ഷ സ്ഥാനാർഥി 2016)
- ആയുര്‍വേദ ടൂറിസത്തിനു അനന്തസാധ്യതയുള്ള മണ്ഡലത്തിൽ പദ്ധതികൾ കൊണ്ടുവന്നില്ല
- എൽ.ഡി.എഫ് സര്‍ക്കാറിെൻറ പദ്ധതികൾ സ്വന്തം പേരിലേക്ക് മാറ്റിയെടുക്കാൻ ശ്രമിക്കുന്നു
- കിഫ്ബി പദ്ധതിയിലൂടെയാണ് കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റര്‍ കംബ്രിഡ്ജ് അടക്കമുള്ളവ യാഥാർഥ്യമായത്. പദ്ധതിയിൽ എം.എല്‍.എക്ക് ഒരുതരത്തിലുള്ള പങ്കുമില്ല
- കെ.ടി ജലീൽ യഥാർഥ്യമാക്കിയ കുറ്റിപ്പുറം നിളപാര്‍ക്കിൽ പുതിയ വികസനപദ്ധതികള്‍ കൊണ്ടുവന്നിട്ടില്ല
- കഞ്ഞിപ്പുര- മൂടാൽ ബൈപാസ് പദ്ധതിക്ക് മുഖം തിരിക്കുന്ന സമീപനമായിരുന്നു
- ആരോഗ്യ മേഖലയിൽ വൻ പരാജയം
- മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയായ കുറ്റിപ്പുറത്ത് നവീകരണ പ്രവര്‍ത്തനങ്ങൾ നടന്നില്ല
- ഐറിഷ് മോഡൽ പദ്ധതി പ്രഹസനമായി
- സംരംഭകത്വ മേഖലകളെ പൂര്‍ണമായും തഴഞ്ഞു
- ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പുനർജനി കടലാസിൽ ഒതുങ്ങി
- ഒരു ഷീ ടോയ്ലെറ്റ് പോലും മണ്ഡലത്തിൽ സ്ഥാപിച്ചില്ല
- വെറ്റില കര്‍ഷകരടക്കമുള്ള കർഷകരുടെ ജീവിതം ദുരിതപൂർണമായി
- കായിക രംഗത്തെ അവഗണിച്ചു. ഒരു അക്കാദമി പോലും പ്രാവർത്തികമായില്ല
ഞങ്ങൾക്കും പറയാനുണ്ട്
ഭാരതപ്പുഴയടക്കം കുന്നും മലകളുമുള്ള പ്രകൃതി വിഭവങ്ങൾ ഏറെയുള്ളതാണ് മണ്ഡലം. പരിപോഷിപ്പിക്കാനോ നിലനിർത്താനോ ഒരു പദ്ധതികളും യാഥാർഥ്യമായില്ല.
ഭൂമാഫിയകളുടെ കടന്നുകയറ്റം തടയിടാൻ കഴിഞ്ഞില്ല. പല ഭാഗത്തും കുടിവെള്ളക്ഷാമമുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, കായിക രംഗങ്ങളിൽ ഏറെ പിന്നാക്കം പോയി.
ലത്തീഫ് കുറ്റിപ്പുറം (പരിസ്ഥിതി പ്രവർത്തകൻ)
വനിത ശാക്തീകരണത്തിനായുള്ള പദ്ധതികൾ ഒന്നും നടപ്പാക്കിയില്ല.
മണ്ഡലത്തിൽ ഗവ. കോളജ് യാഥാർഥ്യമാക്കിയില്ല. ഏറ്റവും കൂടുതൽ യാത്രക്കാർ വന്നിറങ്ങുന്ന ചങ്കുവെട്ടി ജങ്ഷനിൽ ഷീ ടോയ്ലറ്റ് സംവിധാനത്തിന് ഇനിയും കാത്തിരിക്കണം. ആധുനിക രീതിയിലുള്ള പഠന ഗവേഷണ കേന്ദ്രങ്ങൾ ഒരുക്കണം.
റീമ രഞ്ജിത്ത് (സ്റ്റുഡൻറ്സ് കൗൺസിലർ)
കോട്ടക്കൽ, വളാഞ്ചേരി നഗരങ്ങളിൽ മേൽപാലങ്ങൾ വരണം. ഓട്ടോ തൊഴിലാളികൾ ഏറെ ആവശ്യപ്പെടുന്ന കാര്യമാണ് റീഗൽ മെട്രോളജി കേന്ദ്രം. വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിലുള്ളവർ തിരൂരിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
പി. രാജേഷ് (ഓട്ടോ ഡ്രൈവർ)
തീർഥാടന കേന്ദ്രമായ കാടാമ്പുഴയെ ടൂറിസം മേഖലയിലേക്ക് ഉയർത്തണം. പദ്ധതി വ്യാപാരികൾക്ക് അനുഗ്രഹമാകും. മണ്ഡലത്തിൽ വ്യവസായ കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഷാഫി കാടാമ്പുഴ വ്യാപാരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.