ചരിത്രവികസനമെന്ന് മേഴ്സിക്കുട്ടിയമ്മ; കുണ്ടറയുടെ വീർപ്പുമുട്ടലിന് പരിഹാരം കാണുന്നതിൽ പരാജയമെന്ന് കെ. ബാബുരാജൻ
text_fieldsകുണ്ടറയിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയത് ചരിത്രവികസനമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, താലൂക്ക് ആശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ നവീകരണം, മാർക്കറ്റ് വികസനം, കുടിവെള്ള പദ്ധതികൾ, അംഗൻവാടി കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, പട്ടികജാതി കോളനികളുടെ നവീകരണം, ട്രാഫിക് നവീകരണം, ഹൈമാസ്റ്റ്, മിനി മാസ്റ്റ്, എൽ.ഇ.ടി സ്ട്രീറ്റ് ലൈറ്റുകൾ, ജലജീവൻ പദ്ധതി വഴി വീട്ടുമുറ്റ കുടിവെള്ള കണക്ഷനുകൾ തുടങ്ങി കോടികളുടെ സമാനതകളില്ലാത്ത വികസനം നടത്തി. ഏതാനും വികസന പദ്ധതികൾ ചുവടെ:
- ഉമയനല്ലൂർ-കല്ലുവെട്ടാംകുഴി, താഹാമുക്ക്-കരിക്കോട്-കേരളപുരം-കുണ്ടറ റോഡ് 36.10 കോടിയുടെ ആധുനികീകരണം അവസാനഘട്ടത്തിൽ.
- കുണ്ടറ-ചിറ്റുമല-ഇടിയക്കടവ്-കാരൂത്രക്കടവ്-മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ് 25.80 കോടി. നിർമാണം പുരോഗമിക്കുന്നു.
- കണ്ണനല്ലൂർ ജങ്ഷൻ വികസനവും ട്രാഫിക് നവീകരണവും-28.70 കോടി. അവസാനഘട്ടത്തിൽ.
- കുണ്ടറ താലൂക്ക് ആശുപത്രി നവീകരണവും പുതിയ കെട്ടിടവും. 78 കോടി. 35.56 കോടിയുടെ ആദ്യഘട്ടം പുരോഗമിക്കുന്നു.
- കുണ്ടറ കുടിവെള്ളപദ്ധതി പഴിയ പൈപ്പ് മാറ്റിസ്ഥാപിക്കൽ. 18 കോടി.
- പേരൂർ മീനാക്ഷിവിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം 5.28 കോടി. ഹൈസ്കൂൾ ബ്ലോക്കിെൻറ നിർമാണം പൂർത്തിയായി. രണ്ടാംഘട്ട നിർമാണം ആരംഭിച്ചു.
- കല്ലുംതാഴം ജങ്ഷൻ നവീകരണം, കരിക്കോട് ഫ്ലൈ ഓവർ, കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപാലം നിർമാണം കിഫ്ബി 414 കോടിയുടെ ഭരണാനുമതി. സർവേ നടപടി പൂർത്തീകരിച്ചു.
- കൊറ്റങ്കര പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് 40 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു.
- കേരളപുരം ഗവ. ഹൈസ്കൂൾ അക്കാദമിക് ബ്ലോക്ക് നിർമാണം ആരംഭിച്ചു.
- പെരുമ്പുഴ ഗവ. എൽ.പി സ്കൂളിന് കെട്ടിടം പൂർത്തിയാക്കി.
- പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബിയിൽനിന്ന് ഒരു കോടി.
- ആലുംമൂട് ഫിഷ് മാർക്കറ്റ് നവീകരണത്തിന് കിഫ്ബിയിൽ 1.51 കോടിയുടെ എസ്റ്റിമേറ്റ്.
- ഇടവട്ടം ഗവ. വെൽഫെയർ എൽ.പി.എസ്, വെള്ളിമൺ ഗവ. യു.പി.എസ്, പടപ്പക്കര ഗവ. എൽ.പി.എസ് എന്നിവക്ക് പുതിയ അക്കാദമിക് ബ്ലോക്കുകൾ
- ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐക്ക് 1.10 കോടിയുടെ കെട്ടിടം.
- ചന്ദനത്തോപ്പ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന് 7.50 കോടിയും വെള്ളിമൺ ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 2.34 കോടിയും.
- സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിക്കുന്നതിന് 11.5 ലക്ഷവും കമ്പ്യൂട്ടറുകൾക്കും കെട്ടിടങ്ങൾക്കുമായി 16.58 ലക്ഷവും.
- തകർന്ന റോഡ് നിർമാണത്തിന് എട്ട് കോടിയും തഴുത്തല നാഷനൽ പബ്ലിക് സ്കൂൾ-ചാണിക്കൽ-വടക്കേമുക്ക് റോഡിന് രണ്ട് കോടിയും ഇളവൂർ-ഏറ്റുവായിക്കോട്-സംഘകട മുല്ലശ്ശേരി റോഡിന് രണ്ട് കോടിയും.
- റോഡുകളുടെ പുനർനിർമാണത്തിനായി ഫിഷറീസ് വകുപ്പിൽനിന്ന് 45.43 കോടി.
- പട്ടികജാതി കോളനികളുടെ നവീകരണത്തിന് 4.5 കോടി.
- പെരിനാട് ആയുർവേദ ആശുപത്രി കെട്ടിടത്തിന് 2.15 കോടി.
- കൊറ്റങ്കര പി.എച്ച്.സിക്ക് 1.24 കോടിയുടെ നിർമാണം ആരംഭിച്ചു.
- പേരയം പി.എച്ച്.സിയുടെ വികസനത്തിന് 1.68 ലക്ഷം.
- കരിക്കോട്ടും കണ്ണനല്ലൂരിലും ആധുനിക ഫിഷ് മാർക്കറ്റ്.
- നെടുമ്പന തൃക്കോവിൽവട്ടം പഞ്ചായത്തുകൾ അർബൻ പദ്ധതിയിൽ.
- ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 30,637 പുതിയ പൈപ്പ് കണക്ഷനുകൾക്കായി 125 കോടി.
- തൃക്കോവിൽവട്ടം വാട്ടർ സപ്ലൈ സ്കീം കമീഷൻ ചെയ്തു.
കുണ്ടറയുടെ അടിസ്ഥാന വികസന കാര്യങ്ങൾ നടപ്പാക്കുന്നതിൽ അഞ്ച് വർഷം യാതൊന്നും ചെയ്യാനായില്ല. കുണ്ടറയുടെ ശാപമായ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് കാൽനൂറ്റാണ്ടായി പറയുന്ന റെയിൽവേ മേൽപാലം ഒന്നുമായില്ല. ഫുട്ബാൾ താരങ്ങളുടെ നാടായ കുണ്ടറക്ക് ഒരു സ്റ്റേഡിയം എന്നതും പ്രഖ്യാപനത്തിൽ ഒതുങ്ങി. മുക്കട ജങ്ഷനിൽ മൂത്രപ്പുര ഇപ്പോഴും യാഥാർഥ്യമായില്ല.
കുണ്ടറ നിയോജക മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. 1986 തുടങ്ങിയ കുണ്ടറ വാട്ടർ സപ്ലൈ സ്കീം 2000ത്തിൽ കമീഷൻ ചെയ്തെങ്കിലും 2021 ആകുമ്പോഴും ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെള്ളം കൊടുക്കാൻ പദ്ധതിക്ക് കഴിയുന്നില്ല. കണ്ണനല്ലൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായില്ല.
കുണ്ടറയിൽ ദീർഘനാളുകളായി ആഗ്രഹിക്കുന്ന മന്ത്രി പ്രഖ്യാപിച്ച റെയിൽവേ ഓവർബ്രിഡ്ജ് തുടക്കം കുറിക്കാൻ പോലും കഴിഞ്ഞില്ല. കണ്ണനല്ലൂർ ടൗണിലെ വികസനത്തിെൻറ പ്രാരംഭ നടപടികൾ പോലും ആരംഭി ക്കാൻ കഴിഞ്ഞില്ല.
അടഞ്ഞുകിടക്കുന്ന വ്യവസായശാലകൾ പുനാരുജ്ജീവിപ്പിക്കാൻ കോടികൾ മുടക്കി എന്നു പറയുന്നതല്ലാതെ പുതുതായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടു.
- തീരദേശത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
- കശുവണ്ടിമേഖല നിശ്ചലമാക്കി.
- പാരമ്പര്യമായി സെറാമിക്സ് ഉൽപന്നങ്ങൾ ഉണ്ടാക്കിയിരുന്ന ന്യൂ െസറാമിക്സ് നിശ്ചലമാണ്.
- മന്ത്രി തുടക്കത്തിൽ പ്രഖ്യാപിച്ച കുണ്ടറയുടെ സ്റ്റേഡിയം കടലാസിൽ പോലും രൂപം കൊണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.