Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2021 10:02 AM IST Updated On
date_range 9 March 2021 10:02 AM ISTപറഞ്ഞതും ചെയ്തതും -കുന്ദമംഗലം നിയോജകമണ്ഡലം
text_fieldsbookmark_border
കുന്ദമംഗലം മണ്ഡലത്തിൽ പ്രാദേശിക വികസനവും ജനാഭിലാഷവും കണക്കിലെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളതെന്നും ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുയാണെന്നും പി.ടി.എ. റഹീം. എന്നാൽ, മണ്ഡലത്തിൽ ശ്രദ്ധേയമായ വികസനപദ്ധതികൾ കൊണ്ടുവരുന്നതിൽ പി.ടിഎ. റഹീം എം.എൽ.എ പരാജയമായിരുന്നുവെന്നും ആസ്തിവികസന ഫണ്ടിലെ വികസനം പറഞ്ഞ് പിടിച്ചുനിൽക്കുകയാണ് ചെയ്യുന്നതെന്നും നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ എ.ടി. ബഷീർ പറയുന്നു
പി.ടി.എ. റഹീം എം.എൽ.എ
- കെ.എസ്.ഇ.ബി കുന്ദമംഗലം 220 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷന്-30 കോടി.
- ഒളവണ്ണയില്‍ ഇേൻറാ ഷാര്‍ജ കള്‍ചറല്‍ സെൻററിന്-35 കോടി.
- കാരന്തൂര്‍-അരയടത്തുപാലം റോഡ്-205 കോടി.
- കൂളിമാട് പാലം-25 കോടി.
- താമരശ്ശേരി വരട്ട്യാക്കില്‍ സി.ഡബ്ല്യൂ.ആര്.ഡി.എം റോഡ്-36 കോടി.
- മാവൂര്‍-എന്‍.ഐ.ടി-കൊടുവള്ളി റോഡ്- 52.2 കോടി.
- കളന്തോട് കൂളിമാട് റോഡ്-25 കോടി.
- ആര്.ഇ.സി മലയമ്മ കൂടത്തായി റോഡ് - 45.22 കോടി.
- കുന്ദമംഗലം ബൈപാസ്-10 കോടി.
- കാക്കേരികടവ് പാലം - 4.6 കോടി.
- പടനിലം പാലം - 5.5 കോടി.
- മൂഴാപാലം പാലം പുനര്‍നിര്‍മാണം- 1.4 കോടി.
- ഒളവണ്ണ പിലാക്കല്‍ പാലം - ഒരു കോടി.
- മൂഴാപാലം തലപ്പനക്കുന്ന് പാലം - 1.5 കോടി.
- ഒടുമ്പ്ര പള്ളിക്കടവ് പാലം - 8.14 കോടി.
- ചെട്ടിക്കടവ് പാലം - 11 കോടി.
- വിവിധ പൊതുമരാമത്ത് റോഡുകളുടെ നവീകരണം - 172 കോടി.
- ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് - 10.7 കോടി.
- കുന്ദമംഗലം ഗവ. കോളജ് - 22 കോടി.
- ആര്.ഇസി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ മികവിെൻറ കേന്ദ്രമാക്കല്‍ - അഞ്ചു കോടി.
- മണ്ഡലത്തിലെ വിവിധ സ്കൂളുകള്‍ക്ക് കെട്ടിട സൗകര്യമേര്‍പ്പെടുത്തല്‍ - 32 കോടി.
- ചാത്തമംഗലത്ത് ഐ.ടി.ഐക്ക് - ഒരു കോടി
- കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന് - ഒമ്പതു കോടി.
- ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് - 105 ലക്ഷം.
- വില്ലേജ് ഓഫിസുകളുടെ കെട്ടിടനിർമാണവും നവീകരണവും - 2.3 കോടി.
- വായനശാലകള്‍ക്ക് - 1.35 കോടി.
- കുന്ദമംഗലത്ത് മോഡല്‍ പൊലീസ് സ്റ്റേഷന് നവീകരണം - 3.25 കോടി.
- പന്തീരാങ്കാവില്‍ പൊലീസ് സ്റ്റേഷന് കെട്ടിടം- രണ്ടു കോടി.
- ലൈഫ് മിഷന് ഭവനസമുച്ചയങ്ങള്‍ -11.41 കോടി
- കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നവീകരണം, വോള്‍ട്ടേജ് ഇംപ്രൂവ്മെൻറ് പദ്ധതികള്‍ - 18.5 കോടി.
- ഒളവണ്ണ സി.എച്ച്.സിക്ക് കെട്ടിടം - ഒരു കോടി.
- കുന്ദമംഗലം, ചെറൂപ്പ ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങള്‍ - 1.66 കോടി.
- തെങ്ങിലക്കടവില്‍ കോമ്പ്രഹെന്‍സീവ് കാന്‍സര്‍ കെയര്‍ ഹബ് - ഒരു കോടി.
- ജലജീവന്‍ പദ്ധതിയില്‍ 32,955 കണക്ഷനുകള്‍ നല്‍കുന്നതിന് - 55 കോടി.
- കൂളിമാട് ട്രീറ്റ്മെൻറ് പ്ലാൻറ് നവീകരണം - അഞ്ചു കോടി.
- വിവിധ കുടിവെള്ള പദ്ധതികള്‍, പൈപ്ൈലൻ നീട്ടല്‍ - 17.6 കോടി.
- മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് അക്വാട്ടിക് ബയോ പാര്‍ക്ക് - മൂന്നു കോടി.
- പട്ടികജാതി കോളനികളുടെ നവീകരണം - 6.5 കോടി.
- ജലസേചനപദ്ധതികള്‍ക്ക് - 14.23 കോടി.
- കേരഗ്രാമം പദ്ധതിക്ക് - 3.4 കോടി.
- മൈനോറിറ്റി കോച്ചിങ് സെൻറര്‍, കുടിവെള്ളപദ്ധതികള്‍ - 1.2 കോടി.
എ.ടി. ബഷീർ (യു.ഡി.എഫ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി)
- തൊഴിലവസരം സൃഷ്ടിക്കാൻ മാവൂർ റയോൺസിെൻറ 400 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി പ്രകൃതിസൗഹൃദ വ്യവസായമോ മറ്റ് സംരംഭങ്ങളോ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു.
- ജപ്പാൻ കുടിവെള്ളപദ്ധതി മണ്ഡലത്തിൽ യാഥാർഥ്യമാക്കാനായില്ല.
- ചാലിയാർ െറഗുലേറ്റർ കം ബ്രിഡ്ജിലെ ജലസമ്പത്ത് ഉപയോഗപ്പെടുത്തി കാർഷിക കുടിവെള്ളപദ്ധതികൾ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്തില്ല.
- കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതും കാലിക്കറ്റ് എയർപോർട്ടിലേക്കുള്ള എളുപ്പവഴിയുമായ വെള്ളായിക്കോട് മൂളപ്പുറം പാലം യാഥാർഥ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ചില്ല.
- കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചില്ല.
- സ്വകാര്യവ്യക്തി അർബുദ രോഗികൾക്ക് ചികിത്സാസൗകര്യം ഏർപ്പെടുത്തുന്നതിന് നൽകിയ ആറ് ഏക്കർ സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്താനായില്ല.
- പൊറ്റമ്മൽ, പുത്തൂർമഠം, പാലാഴി റോഡ് വീതികൂട്ടുമെന്ന വാഗ്ദാനം പാലിച്ചില്ല.
- ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന ബാർ പൂവ്വാട്ടുപറമ്പിൽ തുടങ്ങി.
- മാവൂർ കെട്ടാങ്ങൽ റോഡ് നവീകരിക്കുമെന്ന വാഗ്ദാനം നടപ്പായില്ല.
- കളൻതോട്, കൂളിമാട് റോഡ് പണി മുടങ്ങി. ജനങ്ങൾ പ്രതിഷേധിച്ചിട്ടും പരിഹാരമായില്ല.
- ആനപ്പാറ ആശുപത്രിയിൽ കിടത്തിച്ചികിത്സ ഏർപ്പെടുത്തിയില്ല.
- ചെറൂപ്പ ആശുപത്രിയിൽ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തുമെന്ന വാഗ്ദാനം പാലിച്ചില്ല.
- മാവൂർ പഞ്ചായത്തിൽ പി.എച്ച്.സി കൊണ്ടുവരും എന്ന് പറഞ്ഞിരുന്നെങ്കിലും അത് കൊണ്ടുവരാൻ സാധിച്ചില്ല.
- മണൽതൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ല.
- ഒളവണ്ണ പി.എച്ച്.സി കമ്യൂണിറ്റി ഹെൽത്ത്സെൻററാക്കി ഉയർത്തിയെങ്കിലും സൗകര്യം ഏർപ്പെടുത്തിയില്ല.
- മാവൂരിൽ ഇൻഡസ്ട്രിയൽ പാർക്ക്, തെങ്ങിലക്കടവിൽ ഇക്കോ ടൂറിസം, കുന്ദമംഗലത്ത് ഫയർസ്റ്റേഷൻ, വിദ്യാഭ്യാസ ഹബ് തുടങ്ങിയ നിരവധി വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പിൽവരുത്തുന്നതിൽ പരാജയപ്പെട്ടു.
- കുന്ദമംഗലം താലൂക്ക് രൂപവത്കരിക്കും എന്ന് പറഞ്ഞതും ജലരേഖയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story