പറഞ്ഞതും ചെയ്തതും: മലമ്പുഴ മണ്ഡലം
text_fieldsകഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പായ വികസനങ്ങളെക്കുറിച്ച് വി.എസ്. അച്യുതാനന്ദൻ എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
വി.എസ്. അച്യുതാനന്ദൻ എം.എൽ.എ
- കിഫ്ബി വഴി മാത്രം 150 കോടിയുടെ വികസനം
- അകത്തേത്തറ മേൽപാലം യാഥാർഥ്യമാകുന്നു
- റിങ് റോഡ് പാലം ടെൻഡർ ചെയ്തു
- 64 കോടിയുടെ മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതി നിർമാണം തുടങ്ങി
- മലമ്പുഴ ഗവ. െഎ.ടി.െഎ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 43 കോടിയുടെ പദ്ധതി
- കൊടുമ്പ് പാലം നിർമാണത്തിന് സാേങ്കതിക അനുമതി
- മലമ്പുഴ ഉദ്യാനത്തിൽ ഗ്രീൻ കാർപ്പറ്റ് പദ്ധതി
- സ്കൂളുകളിലേക്ക് ലാപ്ടോപ്പും പ്രോജക്ടറുകളും സ്കൂൾ ബസും
- സ്കൂൾ നവീകരണത്തിന് 17.45 കോടി
- ഗവ. പോളിടെക്നിക്കിന് പുതിയ കെട്ടിടം നിർമിച്ചു
- പുതുപ്പരിയാരത്തെ റീജനൽ ലാബിെൻറ നിർമാണം അന്തിമ ഘട്ടത്തിൽ
- അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടം
- മുണ്ടൂർ ബസ്സ്റ്റാൻഡ് തുറന്നുകൊടുത്തു
- മുണ്ടൂർ തെക്കുംകര പാലത്തിെൻറ നിർമാണം അവസാന ഘട്ടത്തിൽ
- ശബരി ആശ്രമത്തിലെ കെട്ടിടങ്ങൾ നവീകരിച്ചു
- പുതുശ്ശേരി, മുണ്ടൂർ പഞ്ചായത്തുകൾക്ക് ആംബുലൻസ്
- വന്യമൃഗശല്യം തടയാൻ ഫ്ലിക്കറിങ് ലൈറ്റ്
- വാളയാർ ചെക്ക്പോസ്റ്റിൽ തെർമൽ സ്കാനർ
- മണ്ഡലത്തിൽ 40 ഹൈമാസ്റ്റ് ലൈറ്റുകൾ
- കഞ്ചിക്കോട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിട സമുച്ചയം
എസ്.കെ. അനന്തകൃഷ്ണൻ -ഡി.സി.സി ജന. സെക്രട്ടറി
- പ്രമുഖർ പതിറ്റാണ്ടുകൾ പ്രതിനിധാനം ചെയ്തിട്ടും അടിസ്ഥാന സൗകര്യവികസനത്തിൽ മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ മലമ്പുഴ വളരെ പിന്നാക്കമാണ്
- മരുതറോഡ്, മലമ്പുഴ, പുതുശ്ശേരി, എലപ്പുള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഡാം സ്ഥിതിചെയ്യുന്ന മണ്ഡലം ആയിട്ടും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ തക്ക പദ്ധതികൾ ഇനിയും പ്രാവർത്തികമായിട്ടില്ല
- വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ആറ് ഗ്രാമപഞ്ചായത്തുകളിൽ കർഷകർ വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടുകയാണ്. ഇലക്ട്രിക് ഫെൻസിങ് പദ്ധതി വാഗ്ദാനത്തിലൊതുങ്ങി
- നെല്ല് സംഭരണം കുത്തഴിഞ്ഞുകിടക്കുകയാണ്. സംഭരിച്ചവ കെട്ടികിടക്കുന്നു. കൊണ്ടുപോയ നെല്ലിന് പണം കിട്ടിയിട്ടില്ല
- സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് വ്യവസായങ്ങളുടെ ശവപ്പറമ്പാവുകയാണ്. 60ഒാളം കമ്പനികൾ അടച്ചുപൂട്ടി, ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. വ്യവസായ യൂനിറ്റുകൾ തുറപ്പിക്കാൻ ജനപ്രതിനിധി ഒന്നും ചെയ്തില്ല.
- ഹൈവേയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് അനാവശ്യമായി ബസ് വെയ്റ്റിങ് ഷെഡുകൾ കെട്ടിപ്പൊക്കി. ഹൈവേ നിർമാണം സ്വകാര്യ കമ്പനിയെ ഏൽപിച്ചിട്ടും അനാവശ്യമായി ഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നു
- വ്യവസായ മേഖല ഉൾപ്പെടുന്ന പുതുശ്ശേരിയിലും സമീപ പഞ്ചായത്തുകളിലുമൊന്നും കിടത്തിച്ചികിത്സ സൗകര്യമുള്ള ആശുപത്രികളില്ല
- കോച്ച് ഫാക്ടറിക്ക് സ്ഥലമേറ്റെടുക്കാൻ ഒട്ടനവധി കർഷകരെയാണ് ഒഴിപ്പിച്ചത്. കോച്ച് ഫാക്ടറി വന്നതുമില്ല, കൃഷിഭൂമി ഉപയോഗമില്ലാതെ കാടുപിടിച്ചുകിടക്കുന്നു
- 20ലധികം ക്ഷീര സഹകരണ സംഘങ്ങളും നൂറുകണക്കിന് ക്ഷീര കർഷകരുമുള്ള മണ്ഡലമാണിത്. ക്ഷീരമേഖലയുടെ വികസനത്തിന് പര്യാപ്തമായ പദ്ധതികളൊന്നും എം.എൽ.എക്ക് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
- വൈദ്യുതി എത്താത്ത മേഖലകൾ ഇപ്പോൾ മലമ്പുഴ മണ്ഡലത്തിലെ മുക്കുമൂലകളിലുണ്ട്. ആദിവാസി, മലയോര മേഖലയിൽ ബദൽ പദ്ധതിയെന്ന നിലക്ക് സോളാർ േപ്രാജക്ട് കൊണ്ടുവരാൻ നീക്കം ഒന്നുംതന്നെ ഉണ്ടായില്ല
- എം.എൽ.എയുടെ സാന്നിധ്യം മണ്ഡലത്തിൽ പതിറ്റാണ്ടുകളായി ഇല്ലാത്തത് വലിയ കുറവാണ്. ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ല. മലമ്പുഴയുടെ മാത്രം ദുര്യോഗമാണിത്.
ഞങ്ങൾക്കും പറയാനുണ്ട്
മലമ്പുഴ മണ്ഡലം നേരിടുന്ന പ്രധാന പ്രശ്നം മാലിന്യ സംസ്കരണം വേണ്ട വിധം ഇല്ലാത്തതാണ്. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള കാര്യക്ഷമായ പദ്ധതി ആസൂത്രണം ചെയ്യണം വ്യവസായ മേഖല, വിനോദസഞ്ചാര മേഖല എന്നീ മേഖലകളിലെ മാലിന്യനീക്കം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഇതിനും ശാശ്വത പരിഹാരമുണ്ടാക്കണം. കുടിവെള്ള പ്രശ്നം വലിയ പ്രശ്നം തന്നെയാണ്. ഇതിന് ശാശ്വത പരിഹാരം വേണം.
പ്രജിത രാമചന്ദ്രൻ, പുതുശ്ശേരി
മലമ്പുഴ കാർഷിക, വ്യാവസായിക, മേഖല ഉൾക്കൊള്ളുന്ന നിയോജക മണ്ഡലമാണ്. മലമ്പുഴ-കവ റിങ് റോഡ്, മുണ്ടൂർ-ഒലവക്കോട് റോഡ് എന്നിവയുടെ പുരോഗതിയിൽ ആശ്വസിക്കാൻ വകയുണ്ട്.
മലയോര കർഷകരുടെ സംരക്ഷ ഉറപ്പാക്കുന്ന െറയിൽ ഫെൻസിങ്, കഞ്ചിക്കോട്ട് പൂട്ടിക്കിടക്കുന്ന ആറോളം കമ്പനികളുടെ പ്രശ്നം എന്നിവ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല
എസ്. അബ്ദുൽ കരീം, മുണ്ടൂർ
മലമ്പുഴ കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ്.
അകമലവാരം റിങ് റോഡിെൻറ പണി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്നുതവണ ഈ മണ്ഡലത്തിൽ ജയിച്ചുവന്ന വി.എസ്. അച്യുതാനന്ദൻ ആ പ്രശ്നത്തിൽ ഒരു പരിഹാരവും കണ്ടിട്ടിട്ടില്ല.
ധോണി പോലെയുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന സാഹചര്യം മുന്നിൽകണ്ട് മലമ്പുഴ ഒരു ടൂറിസം കോമ്പോ ആക്കാൻ ശ്രമിക്കണം.
എം. മുസ്തഫ, എസ്.പി ലൈൻ, മലമ്പുഴ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.