Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2021 5:50 AM GMT Updated On
date_range 5 March 2021 5:52 AM GMTപറഞ്ഞതും ചെയ്തതും: പേരാമ്പ്ര മണ്ഡലം
text_fieldsbookmark_border
കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളെ കുറിച്ച് എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു. മണ്ഡലത്തിൽ 900 കോടി രൂപയുടെ വികസനം നടപ്പാക്കിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറയുേമ്പാൾ വാഗ്ദാനങ്ങൾ പാലിക്കാനായില്ലെന്നാണ് യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ. എ. ജോസുകുട്ടിയുടെ മറുവാദം
മന്ത്രി ടി. പി. രാമകൃഷ്ണൻ
- മണ്ഡലത്തിൽ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി
- മുതുകാട് പേരാമ്പ്ര ഐ.ടി.ഐ സ്ഥാപിച്ചു. 6.76 കോടി െചലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു
- പേരാമ്പ്ര ജോ.ആര്.ടി.ഒ ഓഫിസ്, പിന്നാക്ക വികസന കോര്പറേഷന് ഓഫിസ്, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, കരിയര്‍ െഡവലപ്മെൻറ് സെൻറര്‍, ഭക്ഷ്യസുരക്ഷ ഓഫിസ്, വനിത വികസന കോര്പറേഷന് ഓഫിസ് എന്നിവ പുതുതായി ആരംഭിച്ചു
- പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫിസ് 1.8 കോടി ചെലവിലും മേപ്പയൂര്‍ എച്ച്.എസ്.എസ്.കെട്ടിടം അഞ്ച് കോടി ചെലവില്‍ പൂര്‍ത്തീകരിച്ചു
- പേരാമ്പ്ര-പയ്യോളി റോഡ് 42 കോടി ചെലവിലും പേരാമ്പ്ര ചാനിയംകടവ് റോഡ് 24 കോടി െചലവിലും പൂര്‍ത്തിയാക്കി
- പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് 77. 47 കോടി, പേരാമ്പ്രയില്‍ മള്‍ട്ടിപ്ലക്സ് തിയറ്ററിന് 11.35 കോടി, മേപ്പയൂര്‍ നെല്ല്യാടി കൊല്ലം റോഡിന് 42 കോടി, അകലാപ്പുഴ സംരക്ഷണം 35 കോടി, മുതുകാട് മോഡല്‍ െറസിഡന്ഷ്യല് സ്കൂളിന് 25 കോടി, നടേരിക്കടവ് പാലം 20 കോടി എന്നിങ്ങനെ ഫണ്ട് അനുവദിച്ചു
- രാമല്ലൂര്‍ ജി.എല്‍.പി. 4.25 കോടിയുടെ പ്രവൃത്തി, സി.കെ.ജി.എം.ഗവ കോളജിന് അക്കാദമിക് ബ്ലോക്ക് ആൻറ് ലൈബ്രറി കെട്ടിടം 7.82 കോടിയുടെ പ്രവര്‍ത്തി, മേപ്പയൂര്‍ സ്പോര്‍ട്സ് കോംപ്ലക്സ് 6.5 കോടിയുടെ പ്രവൃത്തി, പെരിഞ്ചേരിക്കടവ് െറഗുലേറ്റര്‍ കം ബ്രിഡ്ജ് 63.9 കോടി പ്രവൃത്തി എന്നിവ പുരോഗമിക്കുന്നു
- പേരാമ്പ്ര ടൗണ്‍ വികസനത്തിന് 4.5 കോടി, പേരാമ്പ്ര സബ് ട്രഷറി കെട്ടിടത്തിന് 2.83 കോടി
- പെരുവണ്ണാമൂഴി ഡാം ടൂറിസം വികസനത്തിന് മൂന്നു കോടി, മേപ്പയൂര്‍ വി.എച്ച്.എസ്.സി കെട്ടിടം 2.07 കോടി, 9- സി.കെ.ജി.എം. ഗവ. കോളജ് വനിതാ ഹോസ്റ്റല്‍ 1.5 കോടിയും പി.ജി. ബ്ലോക്കിന് ഒരു കോടിയും മറ്റു വികസന പ്രവൃത്തികള്‍ക്ക് 2.61 കോടിയും
- പയ്യോളി ചീര്‍പ്പ് കനാലിന് 6.88 കോടി, തുറയൂര്‍ കുടിവെള്ളം ഒന്നാം ഘട്ടത്തിന് 18 കോടിയും രണ്ടാം ഘട്ടത്തിന് 26 കോടിയും 10- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയില്‍ 73 റോഡുകള്‍ക്കായി 12.32 കോടി
- ചിലമ്പ വളവ് കുടിവെള്ള പദ്ധതിക്ക് 18.27 കോടി എന്നിങ്ങനെയും അനുവദിച്ചു
- നരിമഞ്ചക്കല്‍ മൊയോര്കുന്ന് കോളനികള്‍ അംബേദ്കര്‍ കോളനിയാക്കാന്‍ ഒരു കോടി വീതം, മുതുകാട് എസ്.ടി. കോളനിയില്‍ പട്ടികവര്‍ഗ വകുപ്പിെൻറ ഹാംലെറ്റ് പദ്ധതിയിൽ ഒരു കോടിയുടെ വികസനം
- ചക്കിട്ടപാറ പഞ്ചായത്തില്‍ ആദിവാസി വനിതകള്‍ക്ക് വനിതാ വികസന കോര്‍പറേഷെൻറ വനമിത്ര പദ്ധതി നടപ്പാക്കി
- നൊച്ചാട് പഞ്ചായത്തിലെ വലിയപറമ്പ് കോളനിക്ക് 50 ലക്ഷം
- കാര്‍ഷിക മേഖലയില്‍ മണ്ഡലത്തില്‍ 33 കോടി രൂപയുടെ വിവിധ സഹായ പദ്ധതികള്‍
- മണ്ഡലത്തിലെ മുഴുവന്‍ യു.പി സ്കൂളുകളും സ്മാര്‍ട്ട് ക്ലാസ് മുറിയാക്കാന്‍ 61 ലക്ഷം
- 119 സ്കൂളുകളിലായി 740 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി
- പേരാമ്പ്ര താലൂക്കാശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാഷ്വൽറ്റിയും കാരുണ്യ മെഡിക്കല്‍ ഷോപ്പും തുടങ്ങി
- നൊച്ചാട്, അരിക്കുളം, മേപ്പയൂര്‍, കീഴരിയൂര്‍, ചങ്ങരോത്ത്, പെരുവണ്ണാമൂഴി, പന്നിക്കോട്ടൂര്‍ ആശുപത്രികള്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കെ. എ. ജോസുകുട്ടി (യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍)
- പേരാമ്പ്ര താലൂക്ക് രൂപവത്കരിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല
- റെഗുലേറ്റഡ് മാർക്കറ്റിെൻറ സ്ഥലം ഏറ്റെടുത്തെന്ന് അവകാശപ്പെട്ടെങ്കിലും അവിടെ ഒരു വികസന പ്രവർത്തനവും കൊണ്ടുവന്നില്ല
- പേരാമ്പ്ര നഗരസഭ രൂപവത്കരണം കടലാസിൽ ഉറങ്ങുന്നു
- തൊഴില്‍ നൈപ്യുണ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മണ്ഡലമായിട്ടും ഈ മേഖലയില്‍ പേരാമ്പ്രയില്‍ കാര്യമായ പദ്ധതികളൊന്നും നടപ്പായില്ല
- വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല
- നിയോജകമണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളജായ പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിൽ വികസന പ്രവർത്തനങ്ങൾ നടന്നില്ല
- നടപടികൾ പൂർത്തീകരിക്കാതെയാണ് പേരാമ്പ്ര ബൈപാസിന് തറക്കല്ലിട്ടത്. നഷ്ടപരിഹാര തുക ഇനിയും കൊടുത്തു കഴിഞ്ഞിട്ടില്ല.
- മലയോര ജനതയുടെ ഒട്ടേറെ പ്രശ്നങ്ങളോട് മുഖംതിരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണംകൊണ്ട് പൊറുതിമുട്ടുന്ന മലയോര കര്‍ഷകരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതില്‍ എം.എല്‍.എ പരാജയം
- ഗവ. ആശുപത്രിക്ക് താലൂക്ക് പദവി നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അപര്യാപ്തമാണ്
- വിനോദസഞ്ചാരകേന്ദ്രമായ പെരുവണ്ണാമൂഴിയെയും അവഗണിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല
- ശിലാസ്ഥാപനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും പേരാമ്പ്രയില്‍ മള്‍ട്ടിപ്ലക്സ് തിയറ്റർ പ്രവൃത്തി തുടങ്ങിയില്ല
- മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള കാര്യക്ഷമമായ ഒരു നടപടിയും കൈക്കൊണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story