Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2021 1:45 AM GMT Updated On
date_range 27 Feb 2021 5:32 AM GMTകിഫ്ബിയിലൂടെ കോടികളുടെ പദ്ധതികളെന്ന് എ.എൻ. ഷംസീർ; പ്രഖ്യാപനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷം
text_fieldsbookmark_border
അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ
- 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് തലശ്ശേരി മണ്ഡലത്തിൽ കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
- മലബാർ കാൻസർ സെൻറർ ആർ.ടി ബ്ലോക്ക് ആൻഡ് ഒ.പി ബ്ലോക്ക് നവീകരണത്തിന് 81 കോടി, പ്രവൃത്തി ആരംഭിച്ചു.
- കാൻസർ സെൻററിന് 14 നിലകളിലുള്ള ആധുനിക കെട്ടിട സമുച്ചയത്തിന് 562 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു.
- തലശ്ശേരി കോടതി കോംപ്ലക്സിന് 55 കോടി രൂപ അടങ്കലിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിെൻറ പ്രവൃത്തി തുടങ്ങി.
- 85.86 കോടി രൂപയുടെ തലശ്ശേരി -കൂത്തുപറമ്പ് കുടിവെള്ള പദ്ധതി തുടങ്ങി.
- ചമ്പാട് -കോപ്പാലം -തലശ്ശേരി റോഡിന് 69.79 കോടി രൂപക്കുള്ള ഭരണാനുമതി കിട്ടി.
- കൊടുവള്ളി റെയിൽവേ മേൽപാലം (26.42കോടി) പ്രവൃത്തി തുടങ്ങി.
- പുളിഞ്ഞോളിക്കടവ് പാലം (15 കോടി), കുണ്ടുചിറ പാലം (10 കോടി) ഭരണാനുമതി.
- അമ്മയും കുഞ്ഞും ആശുപത്രിക്ക് 53.66 കോടി നൽകി. നിർമാണ പ്രവൃത്തി തുടങ്ങി.
- പൊതുവിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ മുന്നേറ്റം ഉണ്ടാക്കി.
എം.പി. അരവിന്ദാക്ഷൻ (തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്)
- കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭയായ തലശ്ശേരിയെ കോർപറേഷനാക്കാൻ ഒരു ശ്രമവും ഉണ്ടായില്ല.
- നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാറ്റ്പാക് പ്രഖ്യാപിച്ച മൂന്ന് റോഡ് പദ്ധതിയും എങ്ങുമെത്തിയില്ല.
- ടൂറിസം രംഗത്ത് കാര്യമായൊന്നും ചെയ്യാനായില്ല. കോടതി മുതൽ കടൽപാലം വരെയുള്ള പദ്ധതി യാഥാർഥ്യമായില്ല.
- 30 ഏക്കർ സ്ഥലത്ത് അന്താരാഷ്ട്ര സ്റ്റേഡിയം പണിയുമെന്ന പ്രഖ്യാപനം നടപ്പായില്ല.
- മലബാർ കാൻസർ സെൻററിനെ പി.ജി ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയാക്കുമെന്ന പ്രഖ്യാപനവും അഞ്ചു വർഷമായിട്ടും പൂർത്തിയായില്ല.
- കേന്ദ്രീയ വിദ്യാലയത്തിെൻറ സ്ഥലമെടുപ്പും പൂർത്തിയാക്കാനായില്ല.
- തലശ്ശേരി -മൈസൂരു റെയിൽ പദ്ധതിയിൽ പുരോഗതിയുണ്ടാക്കാനായില്ല.
- ക്രൂസ് തുറമുഖ പ്രഖ്യാപനം നടപ്പായില്ല.
- 42 കോടിയുടെ കുടിവെള്ള പദ്ധതി പൂർത്തിയായില്ല
- തറക്കല്ലിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കുണ്ടുചിറപാലം പണി തുടങ്ങിയില്ല.
- അമ്മയും കുഞ്ഞും ആശുപത്രിക്ക് സ്ഥലമേറ്റെടുക്കാൻ പോലും വർഷങ്ങൾ വേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story