കോടികളുടെ വികസനമെന്ന് എ.പി. അനില്‍കുമാര്‍; നഷ്ടക്കണക്കിെൻറ രണ്ട് പതിറ്റാണ്ടെന്ന് സി.പി.എം
text_fieldsകഴിഞ്ഞ അഞ്ചുവർഷം വണ്ടൂർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനം ഭരണപക്ഷവും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
എ.പി. അനില്‍കുമാര്‍ എം.എല്‍.എ
- തൃക്കെക്കുത്ത് പാലം നിര്‍മാണത്തിന് പത്ത് കോടി
- കിഫ്ബിയില്‍ ഉൾപ്പെടുത്തി മൂന്ന് റോഡുകള്‍ക്ക് 48 കോടി
- 16 സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ 36 കോടി
- പൊതുമരാമത്ത് വകുപ്പില്‍നിന്ന് റോഡുകള്‍ റബറൈസ് ചെയ്യാൻ 25 കോടി
- സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ 20 കോടി
- 31 സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ 6.12 കോടി
- കാളികാവ്-കരുവാരകുണ്ട് മലയോര ഹൈവേക്ക് 50 ലക്ഷം
- വണ്ടൂര്‍ വി.എം.സി ഹയർ സെക്കന്‍ഡറി സ്കൂളില്‍ ബട്ടർഫ്ലൈ പാര്‍ക്ക്, ഓപണ്‍ ഓഡിറ്റോറിയം, ബൊട്ടാണിക്കല്‍ ഗാര്ഡന്, ബാസ്കറ്റ്ബാള്‍ കോര്‍ട്ട് തുടങ്ങിയവക്ക് 50 ലക്ഷം
- വാണിയമ്പലം റെയിൽവേ സ്റ്റേഷനിലെ ഇരട്ട പ്ലാറ്റ്ഫോം നിർമാണം 50 ലക്ഷം
- മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം
- വണ്ടൂര്‍ ടൗണ്‍ ഉൾെപ്പടെ മണ്ഡലത്തിലെ 65 സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍
- കാക്കത്തോട് പാലം നിര്‍മാണത്തിന് അഞ്ച് കോടി
ബി. മുഹമ്മദ് റസാഖ് (സി.പി.എം ഏരിയ സെക്രട്ടറി)
- നഷ്ടക്കണക്കിെൻറ രണ്ട് പതിറ്റാണ്ട്
- വികസനത്തില്‍ മുന്‍ഗണനക്രമം പരിഗണിക്കാനോ പരിഹരിക്കാനോ എം.എല്‍.എക്ക് സാധിച്ചില്ല
- എടുത്തുപറയാനോ ചൂണ്ടിക്കാണിക്കാനോ ഒരു നല്ല പദ്ധതിപോലും മണ്ഡലത്തിലില്ല
- കര്‍ഷകര്‍ ഏറെയുള്ള ഇവിടെ ഇവര്‍ക്ക് സഹായകമായ ഒരു പദ്ധതിപോലും കൊണ്ടുവന്നില്ല
- ഓടായിക്കല്‍ െറഗുലേറ്റര്‍ കം ബ്രിഡ്ജ് കേന്ദ്രീകരിച്ച് കൃഷി ഉപയുക്തമായ പദ്ധതി സര്‍ക്കാര്‍ ആലോചിച്ചെങ്കിലും എം.എല്‍.എയുടെ ഉദാസീനത മൂലം യാഥാര്‍ഥ്യമായില്ല.
- വന്യമൃഗശല്യം മൂലം ഭൂമി തരിശിട്ടെങ്കിലും പ്രശ്നപരിഹാരത്തിന് ഒരിക്കല്‍പോലും ശ്രമിച്ചില്ല
- അയല്‍ മണ്ഡലങ്ങളിലേത് പോലെ തൊഴില്‍ സാധ്യതയുണ്ടാക്കുന്ന ഒരു വ്യവസായ സംരംഭം പോലും വണ്ടൂരിലില്ല.
- സര്‍ക്കാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വന്തക്കാരുടെ പേരിലുള്ള ട്രസ്റ്റിെൻറ കീഴില്‍ കോളജ് കൊണ്ടുവന്ന് വിദ്യാഭ്യാസ കച്ചവടത്തിന് കളമൊരുക്കുകയാണ് എം.എല്‍.എ ചെയ്തത്. കാളികാവില്‍ തത്ത്വത്തില്‍ അംഗീകാരം ലഭിച്ച ഗവ. കോളജിന് തുരങ്കംവെച്ചു.
ഞങ്ങൾക്കും പറയാനുണ്ട്
വണ്ടൂർ മണലിമ്മൽപാടം ബസ് സ്റ്റാൻഡിന് എതിർവശം പാണ്ടിക്കാട് റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അത്യാവശ്യമാണ്. പ്രായമായ സ്ത്രീകളടക്കം ഇവിടെ കടത്തിണ്ണയുടെ മുന്നിൽ നിൽക്കുന്നത് മുഴുസമയ കാഴ്ചയാണ്. ഇരിപ്പിടത്തോടുകൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് വേണ്ടത്.
വിനോദ് പത്മനാഭൻ, ഐ.ടി പ്രോജക്ട് മാനേജർ, നടുവത്ത്.
അശാസ്ത്രീയ റോഡ് നിർമാണങ്ങളും അഴുക്കുചാൽ പ്രവൃത്തി കാലോചിതമായി നടത്താത്തതും വ്യാപാരികളെ പ്രയാസത്തിലാക്കുന്നു. സി.സി.ടി.വി സ്ഥാപിക്കുമെന്നത് ഉടൻ നടപ്പാക്കണം. അങ്ങാടികളിൽ പാർക്കിങ് സൗകര്യങ്ങളും ഒരുക്കണം
വി.കെ. അശോകൻ, വ്യാപാരി വ്യവസായി സമിതി ജില്ല ജോ. സെക്രട്ടറി
സ്വാശ്രയ കോളജുകളെ സർക്കാർ പരിഗണിച്ച് പുതിയ കോഴ്സുകൾക്ക് അംഗീകാരം നൽകിയെങ്കിലും കാര്യങ്ങൾ സമയബന്ധിതമായി നടക്കാത്തത് കാരണം പ്രയോജനപ്പെട്ടില്ല. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിലെ അവ്യക്തതയും വലിയ പോരായ്മയായി.
ഡോ. വാളശ്ശേരി അബ്ദുൽ നാസർ. പ്രിൻസിപ്പൽ -നജാത്ത് കോളജ് ഓഫ് സയൻസ് ആൻഡ് െടക്നോളജി, കരുവാരകുണ്ട്
വഴിയോരക്കച്ചവടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കച്ചവടക്കാർക്ക് പ്രയാസമില്ലാത്ത വിധം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുകയും വേണം.
വി. ഷാഫി. വണ്ടൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സെക്രട്ടറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.