Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറവുശാലയിലെ കൊലപാതകം:...

അറവുശാലയിലെ കൊലപാതകം: ഭർത്താവ് അറസ്​റ്റിൽ

text_fields
bookmark_border
അറവുശാലയിലെ കൊലപാതകം: ഭർത്താവ് അറസ്​റ്റിൽ
cancel

പരപ്പനങ്ങാടി: യുവതിയെ അറവുശാലയിൽ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്​ അറസ്​റ്റിൽ. പരപ്പനങ്ങാടി ടൗണിലെ മാട്ടിറച്ചി വ്യാപാരി പി. നജ്ബുദ്ദീൻ എന്ന ബാബുവിനെയാണ്​ (37) താനൂർ സി.ഐ അലവിയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്​. പ്രതിയെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്​ട്രേറ്റ് ആശാദേവി ജൂലൈ 28 വരെ പൊലീസ് കസ്​റ്റഡിയിൽ വിട്ടുനൽകി. 

കോഴിക്കോട് നരിക്കുനി കുട്ടമ്പൂർ ലക്ഷംവീട് കോളനിയിലെ പരേതനായ റഹീമി​​െൻറ മകളും പ്രതിയുടെ ഒന്നാം ഭാര്യയുമായ റഹീനയെയാണ്​ (30) കഴിഞ്ഞദിവസം രാത്രി അഞ്ചപ്പുരയിലെ അറവുശാലയിൽ കൊലപ്പെടുത്തിയത്. തിരൂർ ഡിവൈ.എസ്.പി ഉല്ലാസി​​െൻറ നിർദേശപ്രകാരമാണ്​ അറസ്​റ്റ്​. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. നേരത്തേ വേർപിരിഞ്ഞിരുന്ന ഇവർ കുടുംബ കോടതിയിൽ വെച്ച് ഒത്തുതീർപ്പുണ്ടായതിനെത്തുടർന്നാണ്​ ഒരുമിച്ച്​ ജീവിച്ചത്​. ഇതിനിടെ നജ്ബുദ്ദീൻ വീണ്ടും വിവാഹം കഴിക്കുകയും കുടുംബപ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തു. തുടർന്ന് റഹീനയെയും മക്കളെയും വാടകവീട്ടിലേക്ക് മാറ്റി. ഭർത്താവി​​െൻറ സംശയം കൂടി വന്നതോടെ റഹീനക്ക് നജ്ബുദ്ദീനുമൊത്ത്​ ജീവിക്കാനാകാതായി. തുടർന്ന് കൂട്ടിക്കൊണ്ടുപോകാനായി വരാൻ ഉമ്മയോട് ആവശ്യപ്പെട്ടു. ഇതിനായി ഉമ്മ സുബൈദ പരപ്പനങ്ങാടിയിലെത്തിയ ദിവസം രാത്രിയാണ്​ റഹീനയെ കൊലപ്പെടുത്തിയത്. 
  

റഹീന, നജ്​ബുദ്ദീ​ൻ
 


പ്രതി ഒറ്റക്ക്​ നടത്തിയ കൊലയാണിതെന്ന്​ സി.ഐ പറഞ്ഞു. കൊലക്കുശേഷം ഇയാൾ വീട്ടിലെത്തി വസ്ത്രം മാറ്റിയ ശേഷം ബൈക്കിൽ കോട്ടക്കൽ ഭാഗത്തേക്ക് പോയി. ബൈക്ക് പെട്രോൾ പമ്പിൽ നിർത്തിയ ശേഷം തൃശൂരിലെത്തി. പണം തീർന്നതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാളെ പരപ്പനങ്ങാടി റെയിൽവേ സ്​റ്റേഷനിൽ വെച്ചാണ് അറസ്​റ്റ്​ ചെയ്തതെന്നും അറവുശാലയിലേക്ക് ബുധനാഴ്ച തെളിവെടുപ്പിന് കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു. കോട്ടക്കലിൽ എത്തിച്ച്​ തെളിവെടുപ്പ്​ നടത്തി. എസ്.ഐ ഷമീറും അന്വേഷണത്തിന്​ നേതൃത്വം നൽകി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbandmalayalam newsparappanangadi murderMalappuram News
News Summary - parappanangadi murder: husband arrested -India news
Next Story