പാറശ്ശാല ഷാരോൺ രാജ് വധക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു
text_fieldsതിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രഗല്ഭ ക്രിമിനൽ അഭിഭാഷകൻ അഡ്വ. വി.എസ്. വിനീത്കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.കോളിളക്കം സൃഷ്ടിച്ച വർക്കല സലീം കൊലക്കേസ്, ഹരിഹരവർമ കൊലക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്, കോളിയൂർ കൊലക്കേസ് എന്നിവയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു വിനീത്കുമാർ.
റേഡിയോളജി വിദ്യാർഥി പാറശ്ശാല മുരിയൻകര സമുദായപ്പറ്റ് സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി കാർപ്പിക് കളനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിൽ പരോക്ഷമായി പങ്കെടുത്തതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്. ഗ്രീഷ്മയും നിർമലകുമാറും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാതാവിന് ഹൈകോടതി ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.