െഎ.എസ് ആരോപണം കെട്ടുകഥ; പറവൂർ കേസിൽ എൻ.െഎ.എ അന്വേഷണം അവസാനിപ്പിച്ചു
text_fieldsെകാച്ചി: പത്തനംതിട്ട സ്വദേശിനിയെ മതംമാറ്റി െഎ.എസിൽ ചേർക്കാൻ ശ്രമിെച്ചന്ന കേസിൽ എൻ.െഎ.എ അന്വേഷണം അവസാനിപ്പിച്ചു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എൻ.െഎ.എ കൊച്ചി യൂനിറ്റ് ഒരുവർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണം അവസാനിപ്പിച്ച എൻ.െഎ.എ റിപ്പോർട്ട് സ്വീകരിക്കുന്നതിൽ എതിർപ്പുണ്ടോ എന്നറിയിക്കാൻ പരാതിക്കാരിയോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും എത്തിയില്ല. തുടർന്ന് എൻ.െഎ.എ കോടതി കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പറവൂർ മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടു.
എൻ.െഎ.എ നിയമത്തിൽ പരാമർശിക്കുന്ന വിഭാഗത്തിൽപെടുന്ന കുറ്റകൃത്യങ്ങളൊന്നും കേസിലില്ലാത്തതിനാൽ ഗാർഹികപീഡനം തുടങ്ങിയ വകുപ്പുകളിൽമാത്രം അന്വേഷണം നടത്താൻ കേസ് ഫയലുകൾ എൻ.െഎ.എ പൊലീസിന് മടക്കിനൽകിയിട്ടുമുണ്ട്. എൻ.െഎ.എ നിർദേശപ്രകാരം ഡി.ജി.പി കേസിെൻറ തുടരന്വേഷണത്തിന് പറവൂർ സി.െഎയെ ചുമതലപ്പെടുത്തി. ഒന്നാംപ്രതി റിയാസിനും മാതാവിനും എതിരെ മാത്രമാവും പൊലീസ് അന്വേഷണം. കേസിൽ നേരത്തേ പ്രതിചേർത്ത മറ്റ് ഒമ്പതുപേർക്കെതിരായ അന്വേഷണം എൻ.െഎ.എ അവസാനിപ്പിച്ചിരുന്നു.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് റിയാസ് ഏതാനും വർഷം മുമ്പാണ് ഗുജറാത്തിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയെ വിവാഹം കഴിച്ചത്. ഹൈകോടതിയിൽ റിയാസ് നൽകിയ ഹേബിയസ്കോർപസ് ഹരജിയെത്തുടർന്നാണ് യുവതിയെ ഹാജരാക്കി റിയാസിനൊപ്പം വിട്ടത്. പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. നാളുകൾക്കുശേഷം തിരികെവന്ന യുവതി, റിയാസ് െഎ.എസിന് വിൽക്കാൻ ശ്രമിച്ചെന്നടക്കം ആരോപണങ്ങൾ ഉന്നയിച്ച് പറവൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇവർക്ക് പറവൂരിൽ വീടെടുത്ത് നൽകിയവർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത പൊലീസ്, യു.എ.പി.എ യും ചുമത്തി. കേസ് എൻ.െഎ.എക്ക് കൈമാറുകയും ചെയ്തു.
റിയാസ് തിരിച്ചുവരുന്നതിനിടെ ചെെന്നെ വിമാനത്താവളത്തിൽ അറസ്റ്റിലായി. മാസങ്ങൾ നീണ്ട ജയിൽവാസത്തിനൊടുവിലാണ് ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്. ആദ്യാന്വേഷണത്തിൽതന്നെ തെളിവ് ലഭിക്കാതിരുന്ന എൻ.െഎ.എ സംഘം, റിയാസിെൻറ മാതാവടക്കം 11 പേരെ പ്രതിചേർത്തെങ്കിലും യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ എൻ.െഎ.എ ഡയറക്ടറേറ്റ് അനുമതിയോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.