പറവൂർ പീഡനം: പിതാവടക്കം മൂന്ന് പ്രതികൾക്ക് തടവും പിഴയും
text_fieldsകൊച്ചി: പ്രായപൂർത്തിയാവാത്ത പറവൂർ സ്വദേശിനിയെ പീഡിപ്പിച്ചതുമാ യി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 14ാമത്തെ കേസിൽ പിതാവടക്കം മൂന്നുപ േർക്ക് തടവ്. രണ്ട് വെഹിക്കിൾ ഇൻസ്പെക്ടർമാർ അടക്കം മൂന്ന് പ്രതികളെ വെറുതെവിട്ടു. പെൺകുട്ടിയെ 2010 ജൂലൈ 17നും 28നും ഇടയിൽ പാലക്കാട് ചന്ദ്രനഗറിലെ ക്വാര്‍ട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ പിതാവിനെക്കൂടാതെ ഇടനിലക്കാരായ തിരുവനന്തപുരം കരമന ശ്യാമള നിവാസിൽ ഷാജിമോൻ (51), കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് അച്ചായന് എന്ന ജോഷി (61) എന്നിവരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
പിതാവിനെ വിവിധ വകുപ്പുകളിലായി 22 വർഷവും ആറുമാസവും തടവിനും ഒന്നരലക്ഷം രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസംകൂടി തടവ് അനുഭവിക്കണം. ഷാജിമോൻ, അച്ചായൻ എന്ന ജോഷി എന്നിവരെ 21 വർഷവും ആറുമാസവും തടവിനും ഒന്നരലക്ഷം രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 15 മാസം കൂടി തടവ് അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ച് പെൺകുട്ടിയുടെ പിതാവ് 10 വർഷവും മറ്റ് പ്രതികൾ ഏഴുവർഷവും മാത്രം അനുഭവിച്ചാൽ മതി.
പെൺകുട്ടിയുടെ മാതാവ്, പെൺകുട്ടിയെ 10,000 രൂപ കൊടുത്ത് വാങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പത്തനംതിട്ട റാന്നി രാമനിലയത്തില്‍ മനു (50), തൃശൂര്‍ പുതൂർ വെട്ടുവേലില്‍ മധു (50) എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്. കോയമ്പത്തൂരിലെ പെണ്‍വാണിഭ സംഘം വഴിയാണ് പെണ്‍കുട്ടിയെ പിതാവ് പലര്‍ക്കായി കാഴ്ചവെച്ചത്.
പിതാവ് കോയമ്പത്തൂരിൽ ഷാജിമോനും ഭാര്യ െജസിമോൾക്കുമാണ് പെണ്‍കുട്ടിയെ കൈമാറിയത്. അവർ പാലക്കാട്ടെത്തിച്ച് മനുവിനും മധുവിനും പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്. ജെസിമോള്‍ (40) ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.