ഇഷ്ടക്കാരനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന യുവതിക്ക് ജീവപര്യന്തം
text_fieldsപറവൂർ: ഇഷ്ടക്കാരനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ക േസിൽ കോടതി കുറ്റക്കാരിയെന്ന് വിധിച്ച യുവതിക്ക് ജീവപര്യന്തം. ഭർത്താവ് പോൾ വർഗീസിനെ (42) ദാരുണ മായി കൊലപ്പെടുത്തിയ കേസിൽ കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരി വീട്ടിൽ സജി തയ്ക്കാണ് (29) കോടതി തടവുശിക്ഷ വിധിച്ചത്. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി അഹമ്മദ് കോയയാണ് വിധി പുറപ്പെടുവിച്ചത്.
2011 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. അടുപ്പക്കാരനായ കോട്ടയം പാമ്പാടി സ്വദേശി ടിസൻ കുരുവിളക്കൊപ്പം ജീവിക്കാനുള്ള ആഗ്രഹം മൂലം ഭർത്താവിനെ കൊലപ്പെടുത്താൻ സജിത തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഭർത്താവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം തോർത്ത് കഴുത്തിൽ മുറുക്കിയും മുഖത്ത് തലയണവെച്ച് അമർത്തിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പ്രോസിക്യൂഷൻ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.