പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന സ്റ്റേജ് തകർന്നുവീണ് 11തൊഴിലാളികൾക്ക് പരിക്ക്
text_fieldsപരവൂർ: പുറ്റിങ്ങൽ ക്ഷേത്രത്തിൽ സ്റ്റേജിെൻറ മേൽക്കൂരയുടെ കോൺക്രീറ്റ് പണി നടക്കുന്നതിനിടെ തകർന്നുവീണ് 11തൊഴിലാളികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രേണ്ടാടെയാണ് അപകടം.
പൂതക്കുളം പുത്തൻകുളം നെളിവെള്ളിച്ചാലിൽ സുരേഷ് (48), പൂതക്കുളം കൂനംകുളം ക്ഷേത്രത്തിനു സമീപം കുട്ടപ്പൻ (55), പരവൂർ കോട്ടപ്പുറം മുരുകാലയത്തിൽ രാജു (55), പൂതക്കുളം ഉൗന്നിൻമൂട് കടയിൽവീട്ടിൽ സജീവ് (39), വിഷ്ണു ഭവനത്തിൽ ഗണേശൻ (49), പൂതക്കുളം കലയ്ക്കോട് കാഞ്ഞിരംവിള വീട്ടിൽ ഭദ്രൻ (58), പൂതക്കുളം ഇടയാടി ജിജി സദനത്തിൽ ബാബുരാജൻപിള്ള (61), പുത്തൻകുളം രാജുവിലാസത്തിൽ രാജു (52), ആന്ധ്ര ഖൊസാരി തൃപ്പുഗോറി സ്വദേശി സ്വരസിങ്ങിെൻറ മകൻ വികാസ് (18), പൂതക്കുളം കലയ്ക്കോട് സ്വദേശി ബിന്ദു (35), പരവൂർ ഒഴുകുപാറ പുത്തൻവീട്ടിൽ സുനീർ (35) എന്നിവർക്കാണ് പരിക്കേറ്റത്.
വികാസ് രണ്ടു ദിവസം മുമ്പാണ് ജോലിക്കെത്തിയത്. ഭദ്രൻ, കുട്ടപ്പൻ, സുരേഷ് എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഗണേശൻ, ബാബുരാജൻപിള്ള എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയിലും ചികിത്സയിലാണ്. പറമ്പിൻെറ കിഴക്കു ഭാഗത്ത് ക്ഷേത്രത്തിനഭിമുഖമായാണ് സ്റ്റേജിെൻറ നിർമാണം നടന്നുവന്നത്.
അറുപതടി നീളത്തിൽ ഇരട്ട സ്റ്റേജാണ് നിർമിച്ചുകൊണ്ടിരുന്നത്. തട്ട് ഉറപ്പിച്ചിരുന്ന കാറ്റാടിക്കഴകൾകൊണ്ടുള്ള മുട്ടുകൾ തകർന്ന് മേൽക്കൂര താഴേക്ക് പതിക്കുകയായിരുന്നു. തകർന്ന സ്റ്റേജിൻെറ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ മാറ്റി പരിശോധന നടത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. ഇതിനിടെ ഒരു തൊഴിലാളിയെ കാണാനില്ലെന്ന പ്രചാരണമുണ്ടായത് ആശങ്ക വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.