Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂ​ച്ച മാ​ന്തി​യ​തി​ന്...

പൂ​ച്ച മാ​ന്തി​യ​തി​ന് റാ​ബീ​സ് കുത്തിവെപ്പെടുത്തു; വി​ദ്യാ​ർ​ഥി തളർന്നുപോയെന്ന്​ പരാതി

text_fields
bookmark_border
rabies vaccine
cancel
camera_alt

(പ്രതീകാത്മക ചിത്രം )

ചേ​ർ​ത്ത​ല: പൂ​ച്ച മാ​ന്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ചേ​ർ​ത്ത​ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക്​ റാ​ബീ​സ് വാ​ക്സി​ൻ എ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ള​ർ​ന്നു​പോ​യെ​ന്ന്​ ആ​രോ​പി​ച്ച്​ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി​ക്ക്​ അ​ട​ക്കം പ​രാ​തി ന​ൽ​കി.

ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 20ാം വാ​ർ​ഡി​ൽ കോ​ര്യം​പ​ള്ളി നി​ക​ർ​ത്തി​ൽ പ്ര​ദീ​പ് - അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ർ​ത്തി​ക്കാ​ണ് ന​ട​ക്കാ​ൻ​പോ​ലു​മാ​വാ​തെ അ​വ​ശ​നി​ല​യി​ൽ ക​ഴി​യു​ന്ന​ത്. ജ​നു​വ​രി 19ന്​ ​രാ​ത്രി​യി​ലാ​യി​രു​ന്നു പൂ​ച്ച മാ​ന്തി​യ​ത്. തു​ട​ർ​ന്ന്, ചേ​ർ​ത്ത​ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കു​ള്ള റാ​ബീ​സ് വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ പ​റ​ഞ്ഞ​യ​ച്ചു.

ആ​ദ്യ കു​ത്തി​വെ​പ്പ്​ അ​വി​ടെ എ​ടു​ത്ത​ശേ​ഷം 22ന് ​തു​ട​ർ ചി​കി​ത്സ​ക്ക്​ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും എ​ത്തി. ര​ണ്ടാ​മ​ത്തെ കു​ത്തി​വെ​പ്പും മൂ​ന്നാ​മ​ത്തെ കു​ത്തി​വെ​പ്പും താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ എ​ടു​ത്ത​തോ​ടെ ശ​രീ​ര​ത്തി​ന് അ​വ​ശ​ത​ക​ൾ ഉ​ണ്ടാ​യ​താ​യി കു​ടും​ബം പ​റ​യു​ന്നു. തു​ട​ർ​ന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ്​ ചി​കി​ത്സാ​പി​ഴ​വ് കാ​ട്ടി ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rabies vaccine
News Summary - parents complained rabies vaccine injection in Cherthala
Next Story