മോൻ നിരപരാധി; നാളെ ഇത് ആർക്കും സംഭവിക്കാമെന്ന് അലന്‍റെ മാതാപിതാക്കൾ
text_fieldsകോഴിക്കോട്: കരഞ്ഞുകലങ്ങിയ കണ്ണുതുടച്ച് കോഴിക്കോട് െഗസ്റ്റ്ഹൗസിെൻറ പടികളിറങ്ങി വന്ന് ആ അമ്മ നെഞ്ചിൽ കൈവെച്ച് പറയുന്നു, ‘എെൻറ മോൻ നിരപരാധിയാണ്’. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് യു.എ.പി.എ കുറ്റം ചുമത്തിയ അലൻ ഷുഹൈബിെൻറ അമ്മ സബിത മഠത്തിൽ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ല. മകെൻറ നിരപരാധിത്വം വ്യക്തമാക്കാനാണ് െഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സബിതയും ഭർത്താവ് ഷുഹൈബും അന്വേഷി പ്രസിഡൻറ് െക. അജിതയും െഗസ്റ്റ്ഹൗസിെൻറ പടികയറിയത്.
പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുെട വാക്കിൽ വിശ്വാസമർപ്പിച്ചാണ് കരച്ചിലടക്കാനാവാതെ സബിത തിരിച്ചിറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് വീട്ടിൽനിന്നിറങ്ങിയ അലനെ പിന്നീട് കാണുന്നത് ശനിയാഴ്ച പുലർച്ചെ വീട്ടിൽ പൊലീസുകാർക്കൊപ്പമാണെന്ന് സി.പി.എം അനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗം കൂടിയായ സബിത പറഞ്ഞു. െപാലീസ് വന്ന് എല്ലായിടത്തും തിരഞ്ഞു. വീട് നിറച്ചും പുസ്തകങ്ങളാണ്. എന്തോ നോട്ടീസ് കിട്ടി എന്നാണ് പൊലീസ് പറഞ്ഞതെന്ന് സബിത പറഞ്ഞു. നോട്ടീസ് കൊടുക്കുേമ്പാൾ എല്ലാവരും വാങ്ങുമല്ലോ. അങ്ങനെ വാങ്ങിയതാകും. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് അംഗമാണ് അലനെന്നും തലശ്ശേരി പാലയാട് നടയിലെ കണ്ണൂർ സർവകലാശാല ലീഗൽ സ്റ്റഡീസ് സെൻററിൽ എസ്.എഫ്.ഐ പ്രവർത്തകനാണ് അവനെന്നും അമ്മ വ്യക്തമാക്കി. വീട്ടിലുള്ളവരെല്ലാം പൊളിറ്റിക്കലായി ജീവിക്കുന്നവരാണെന്ന് സബിത പറഞ്ഞു
പത്തു മിനിറ്റ് െകാണ്ട് വരാമെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വൈകീട്ട് അലൻ വീട്ടിൽ നിന്നിറങ്ങിയത്. പിന്നെ രാത്രി പത്ത് മണിയും 12 മണിയും ആയിട്ടും കണ്ടില്ല. വല്ല അപകടവും പറ്റിയോ എന്ന് പേടിച്ചു. പിന്നീടാണ് പുലർച്ചെ പന്തീരാങ്കാവ് സി.ഐയും സംഘവും വീട്ടിൽ കയറുന്നത്.
‘വീട് നിറയെ പുസ്തകങ്ങളാണ്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വചിന്തകളാണ് ഏറെയും. അവൻ ജനിക്കുന്നതിനു മുമ്പുള്ള പുസ്തകങ്ങളുണ്ടെന്ന് പൊലീസ് തെരയുേമ്പാൾ ഞാൻ പറഞ്ഞു. ഈ പുസ്തകങ്ങളൊന്നും അവെൻറമേൽ കെട്ടിവേക്കേണ്ടെന്ന് പറഞ്ഞു. അതിനാൽ ആ പുസ്തകങ്ങൾ എടുത്തില്ല. അവെൻറ ഫോൺ മാത്രം െകാണ്ടുപോയി’- സങ്കടം മറച്ചുവെക്കാതെ അമ്മ പറയുന്നു. കശ്മീർ ഭീകരതക്കെതിരായ പോസ്റ്ററുകൾ വീട്ടിലുണ്ട്. വീട്ടിൽ ഇത്തരം പോസ്റ്ററുകളുണ്ടാകാറുണ്ട്. കാരണം ഞങ്ങല്ലൊം സാമൂഹികപ്രവർത്തകരാണ്. പാലക്കാട്ട് മാവോയിസ്റ്റുകളെ വെടിവെച്ച സംഭവം പത്രത്തിൽ വായിച്ച അറിവേയുള്ളൂ. സി.പി.എം ഭരിക്കുേമ്പാൾ ഇത്തരമൊരു സംഭവമുണ്ടായതിൽ നിരാശയില്ലെന്നും സബിത പറഞ്ഞു.
രാത്രി മകനെ കാണാത്തതിനെ തുടർന്ന് പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിെല്ലന്നും ഒന്നരയോടെ പൊലീസ് ഇവരെ വീട്ടിലെത്തിച്ച് പരിശോധന നടത്തുകയായിരുന്വൈന്നും ത്വാഹ ഫസലിെൻറ രക്ഷിതാക്കൾ പറഞ്ഞു. റോഡരികിൽ നിൽക്കുമ്പോൾ സിഗരറ്റ് വലിച്ചുനിന്ന മറ്റൊരാൾ പൊലീസിനെ കണ്ട് ഓടിയതായും, ഇയാൾ വലിച്ചെറിഞ്ഞ ബാഗ് തങ്ങളടേതെന്ന രീതിയിൽ പൊലീസ് കുറ്റം ചാർത്തുകയാണെന്നും മകൻ പറഞ്ഞതായി ഉമ്മ ജമീല പറഞ്ഞു. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം പൊലീസ് നിർബന്ധിച്ച് വിളിപ്പിച്ച് വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.