മുഹമ്മദ് റിയാസ് മന്ത്രിയായി സന്തോഷം പങ്കുവെച്ച് മാതാപിതാക്കൾ
text_fieldsകോഴിക്കോട്: അഡ്വ. പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ടി.വിയിലൂടെ കണ്ട് മാതാപിതാക്കൾ സന്തോഷം പങ്കുവെച്ചു.
വ്യാഴാഴ്ച വൈകീട്ട് 4.20ന് റിയാസ് സത്യപ്രതിജ്ഞ ചെയ്യുന്നതിൻെറ സന്തോഷം കോട്ടൂളിയിലെ വീട്ടിലിരുന്ന് പിതാവ് റിട്ട. പൊലീസ് കമീഷണർ പി.എം. അബ്ദുൽ ഖാദറും മാതാവ് കെ.എം. അയിഷാബിയും കൈയടിച്ചുകൊണ്ടാണ് പങ്കുെവച്ചത്.
തുടർന്ന് ലഡുവും ചായയും വീട്ടിലെത്തിവർക്കെല്ലാം വിതരണം ചെയ്തു. മകൻ മന്ത്രിയായതിൽ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങൾക്കുപകാരപ്രദമായ രീതിയിൽ സത്യസന്ധമായി പ്രവർത്തിക്കാൻ റിയാസിന് കഴിയട്ടെയെന്നും ഇരുവരും പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി മാത്രമാണ് മാതാപിതാക്കൾക്കുപുറമെ വീട്ടിലുണ്ടായിരുന്നത്.
റിയാസിെൻറ ഭാര്യ വീണാ വിജയനുൾപ്പെടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. സഹോദരിമാരായ ഷീബ ഭർത്താവ് മുഹമ്മദാലിക്കൊപ്പം ദുബൈയിലും സീമ ഭർത്താവ് സാബിറിെനാപ്പം കാനഡയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.