Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞത്ത് സർക്കാർ...

വിഴിഞ്ഞത്ത് സർക്കാർ നീക്കംഫലം കണ്ടു​; ലത്തീൻ അതിരൂപതയെ തള്ളി ഉദ്ഘാടനവുമായി സഹകരിക്കാനുറച്ച് ഇടവക

text_fields
bookmark_border
Vizhinjam port, First ship, Zhen Hua 15
cancel

വിഴിഞ്ഞം: ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ നൽകിയ ഉറപ്പ് വിശ്വാസത്തിലെടുത്തതോടെ ലത്തീൻ അതിരൂപതയുടെ തീരുമാനം പിന്തള്ളി വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കപ്പലിന്‍റെ സ്വീകരണ ഉദ്ഘാടന ചടങ്ങിൽ ഇടവകയും കൈകോർക്കും. സർക്കാർ സമീപനം മാറിയാൽ തങ്ങളുടെ സമീപനവും മാറുമെന്ന മുന്നറിയിപ്പോടെയാണ് വിഴിഞ്ഞം ഇടവക ഉദ്ഘാടനത്തിന് സഹകരിക്കാൻ തീരുമാനിച്ചത്.

ഇതോടെ ഉദ്ഘാടന ദിവസം ആഹ്വാനം നൽകിയ കരദിനാചരണത്തിൽനിന്ന് ഇടവക പിന്മാറി. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം പള്ളി മേടയിൽ നടന്ന ഇടവക അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് ഇടവക വികാരി ഫാ. നിക്കോളാസ് ഇത് വ്യക്തമാക്കിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിപക്ഷവും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ അംഗീകരിച്ചതായും സമയബന്ധിതമായി കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകിയതായും ഇടവക വികാരി മാധ്യമങ്ങളോട് പറഞ്ഞു.

കടലിനും തീരജനതക്കും വലിയ ആഘാതമേൽപിച്ചാണ് വിഴിഞ്ഞം പദ്ധതി വരുന്നതെന്നും കപ്പലിന് ലക്ഷങ്ങൾ ചെലവിട്ട് സ്വീകരണം ഒരുക്കുന്നതിലൂടെ സർക്കാർ നാടകം കളിക്കുകയാണെന്നും മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞിരുന്നു. തുടർന്ന് മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ ലത്തീൻ ഇടവക പ്രതിനിധികളുമായി ചർച്ച നടത്തുകയും കട്ടമര തൊഴിലാളികൾക്ക് 2.22 കോടി രൂപ നഷ്ടപരിഹാരത്തിന് ഉത്തരവാവുകയും ചെയ്തു. ഉപജീവനം നഷ്ടപ്പെട്ട 53 കട്ടമര തൊഴിലാളികൾക്ക് 4.20 ലക്ഷം വെച്ചാണ് തുക അനുവദിച്ചത്. ബാക്കിയുള്ള 49 പേരുടെ കാര്യത്തിലും പുനഃപരിശോധന ഉണ്ടാകുമെന്നും ഉറപ്പും നൽകി. കരമടി അനുബന്ധ തൊഴിലാളികളായ 11 വനിത മത്സ്യത്തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ വീതവും പുലിമുട്ട് നിർമാണത്തെ തുടർന്ന് മത്സ്യബന്ധന വള്ളങ്ങൾ അധികം സഞ്ചരിക്കാൻ വേണ്ടി വരുന്ന മണ്ണെണ്ണ ഇനത്തിൽ 322 പേർക്ക് 4,56,63000 രൂപയും അനുവദിച്ചു. പദ്ധതി പ്രദേശത്തെ ഭവനരഹിതർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ നടപടി സ്വീകരിക്കും. ജലക്ഷാമം നേരിടുന്ന മേഖലയിൽ കുടിവെള്ളത്തിന് 400 കണക്ഷൻ ഇടവക ആവശ്യപ്പെട്ടിരുന്നു. ഇതിൽ ആവശ്യമായ നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതോടെയാണ് ഇടവക നിലപാട് തിരുത്തിയത്.

തുറമുഖ മേഖലയിലെ കുരിശും കുരിശടിയും മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദർശിച്ച് തീരുമാനം എടുക്കമെന്നും അറിയിച്ചതായി ഇടവക വികാരി പറഞ്ഞു. ഉദ്ഘാടനവുമായി സഹകരിക്കില്ലെന്നും ഉദ്ഘാടനം പ്രഹസനമാണെന്നുമുള്ള ലത്തീൻ അതിരൂപതയുടെ നിലപാടിനെകുറിച്ച് അറിയില്ലെന്നും വിഴിഞ്ഞം ഇടവകയുടെ തീരുമാനപ്രകാരമാണ് സർക്കാറിന്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും ഫാ. നിക്കോളാസ് പറഞ്ഞു.

തൊഴിലാളികള്‍ക്ക് 2.2 കോടി നഷ്ടപരിഹാരം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​നോ​പാ​ധി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍ഹ​രാ​യ 53 ക​ട്ട​മ​ര​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 4.2 ല​ക്ഷം രൂ​പ വീ​തം 2.2 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചു. ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള അ​പ്പീ​ല്‍ ക​മ്മി​റ്റി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 82,440 രൂ​പ വീ​ത​മാ​ണ് ആ​ദ്യം വി​ല​യി​രു​ത്തി​യ​ത്. മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ന​ൽ റൂ​റ​ൽ എം​പ്ലോ​യ്മെ​ന്റ് ഗാ​ര​ന്റി സ്കീ​മി​ന്റെ ദി​ന​ബ​ത്ത​യാ​യ 333 രൂ​പ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​തി​വ​ർ​ഷം 180 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ എ​ന്ന രീ​തി​യി​ൽ ബ്രേ​ക്ക് വാ​ട്ട​ർ നി​ർ​മാ​ണം നീ​ണ്ടു​പോ​യ ഏ​ഴ്​ വ​ർ​ഷ​ത്തേ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ത്തീ​ൻ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ച​ര്‍ച്ച ന​ട​ത്തി. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍ഹ​രാ​യ​വ​ർ ഇ​നി​യു​മു​ണ്ടെ​ന്ന പ​രാ​തി ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി പ​രി​ശോ​ധി​ക്കും. ക​ര​മ​ടി അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നാ​യി ഇ​ട​പെ​ടും. സൗ​ജ​ന്യ മ​ണ്ണെ​ണ്ണ​യു​ടെ കാ​ലാ​വ​ധി നീ​ട്ട​ല്‍, പാ​ര്‍പ്പി​ട​നി​ര്‍മാ​ണ​ത്തി​ന് ലൈ​ഫി​ല്‍ പ്ര​ത്യേ​ക മു​ന്‍ഗ​ണ​ന, കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ന്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. വി​ഴി​ഞ്ഞം ഫി​ഷ്‌ ലാ​ൻ​ഡി​ങ് സെ​ന്റ​റി​ന്റെ ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ ഒ​ക്ടോ​ബ​റി​ല്‍ സ​മ​ര്‍പ്പി​ക്കും. വി​ഴി​ഞ്ഞ​ത്ത് 10 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി നി​ര്‍മി​ക്കാ​നാ​യി സ്ഥ​ലം സ​ര്‍ക്കാ​റി​ന് കൈ​മാ​റു​മെ​ന്ന് ല​ത്തീ​ന്‍ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam port
News Summary - Parish rejects Latin Archdiocese to cooperate with inauguration
Next Story