പരിയാരം ഇനി സമ്പൂർണ സർക്കാർ മെഡിക്കൽ കോളജ്
text_fieldsതിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക ്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ പാസാക്കി. 2019ലെ കേരള സഹകരണ ആശുപത്രി േകാംപ്ലക്സും മെഡിക്കൽ സയൻസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) എന്ന ബിൽ മന്ത്രി കെ.കെ. ശൈലജയാണ് അവതരിപ്പിച്ചത്.
നേരത്തേ സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസാണ് ഇപ്പോൾ നിയമമാക്കിയത്. ആശുപത്രി േകാംപ്ലക്സിെൻറയും മെഡിക്കൽ കോളജിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും നിയന്ത്രണമുണ്ടായിരുന്ന സൊസൈറ്റികൾക്ക് ഇവ നടത്തിക്കൊണ്ടുപോകുന്നതിന് പ്രയാസം അറിയിച്ച സാഹചര്യത്തിലാണ് സർക്കാർ ഏറ്റെടുത്തത്.
ബിൽ പാസായതോടെ പരിയാരം മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായി. 1993ൽ സഹകരണ മന്ത്രി എം.വി. രാഘവനാണ് പരിയാരം മെഡിക്കൽ കോളജ് പദ്ധതി കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.