Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ്​ തർക്കം: കരാർ കമ്പനിയുടേത്​ നിയമവിരുദ്ധ പണപ്പിരിവ്

text_fields
bookmark_border
karipur airport
cancel

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കവും മർദനവും തുടർക്കഥയാകുമ്പോൾ കരാർ കമ്പനിയുടേത്​ നിയമവിരുദ്ധ പണപ്പിരിവ്​. യാത്രിക​രെ ഇറക്കി തിരിച്ചു​വരുന്നതിന്​ ഏഴ്​ മുതൽ 11​ മിനിറ്റ്​ വരെ സമയം അനുവദനീയമാണെങ്കിലും ഇത്​ ലംഘിച്ചാണ്​ പണപ്പിരിവും ഗുണ്ടായിസവുമെന്ന്​ തെളിയിക്കുന്ന​ വിവരാവകാശ രേഖ ‘മാധ്യമ’ത്തിന്​ ലഭിച്ചു. പാർക്കിങ്​ സംബന്ധിച്ച്​ ഉംറ തീർഥാടകനെ മർദിച്ചതിനെതിരെ കൊണ്ടോട്ടി പൊലീസ്​ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

പാർക്കിങ്​ ഏരിയയിലേക്ക്​ കയറാതെ, യാത്രികരെ ടെർമിനലിൽ ഇറക്കി വരുന്നതിന്​ 11 മിനിറ്റ്​ സൗജന്യമാണെന്ന്​ എയർപോർട്ട്​ അതോറിറ്റി വിവരാവകാശ നിയമപ്രകാരം അറിയിച്ചു. അതുപോലെ ഇന്‍റർനാഷനൽ പാർക്കിങ്​, ലോ ലെവൽ പർക്കിങ് എന്നിവിടങ്ങളിൽ കയറിയിറങ്ങുന്നതിന്​ ഒമ്പത്​ മിനിറ്റും ഡൊമസ്റ്റിക്​ പാർക്കിങ്​ ഏരിയയിൽ ഇത്​ ഏഴു മിനിറ്റുമാണ്​. ഇതിന്​ വിരുദ്ധമായി കരിപ്പൂരിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നെല്ലാം പണപ്പിരിവ്​ നടത്തുന്നതാണ് തർക്കത്തിനും ആക്രമണത്തിനുമിടയാക്കുന്നതെന്നാണ്​ യാത്രികർ പറയുന്നത്​. ​ ​

കണ്ണൂർ ആസ്ഥാനമായ ഗേറ്റ്​വേ സെക്യൂരിറ്റി ഗ്രൂപ്​​ 20.73 ലക്ഷത്തിനാണ്​ 2023ൽ പാർക്കിങ്​ ടെൻഡർ നേടിയത്​. മുംബൈ ആസ്ഥാനമായ എ.എസ്​ മൾട്ടി സർവിസസ്​ എന്ന സ്ഥാപനം 57.86 ലക്ഷത്തിന്​​ 2024ൽ ഈ ടെൻഡർ നേടി​. യാത്രികരുടെ എണ്ണത്തിലോ വാഹനത്തിലോ കാര്യമായ വർധനയുണ്ടായില്ലെങ്കിലും 30 ലക്ഷത്തിന്‍റെ വർധനയുണ്ടായതാണ്​ കരാർ കമ്പനിയുടെ ചൂഷണത്തിന്​ കാരണമെന്നും​ യാത്രികർ പറയുന്നു​. ഇതിന്​ പുറമെ, 3.57 കോടി രൂപ ദേശസാത്​കൃത ബാങ്ക്​ ഗാരന്‍റിയായും നൽകിയാണ്​ കമ്പനി കരാർ ടെൻഡർ നേടിയത്​. കരാർ കാലാവധിയായ അഞ്ചുവർഷത്തിനിടെ, ഇത്രയും തുക യാത്രികരിൽ നിന്ന്​ തിരിച്ച്​ ഈടാക്കു​കയെന്ന ലക്ഷ്യത്തോടെയാണ്​ പാർക്കിങ്ങിന്‍റെ പേരിലുള്ള കൊള്ള. പാർക്കിങ്​ ​കരാറെടുത്ത കമ്പനിക്കെതിരെ മലബാർ ഡെവലപ്​​മെന്‍റ്​ ഫോറം ഉൾപ്പെടെ നിരവധി പരാതിയാണ്​ നൽകിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur airport
News Summary - Parking dispute at Karipur airport: illegal collection of money by the contract company
Next Story