തത്തകളെകൊണ്ടു പൊറുതിമുട്ടി കോതമംഗലത്തെ പൈനാപ്പിള്‍ കര്‍ഷകര്‍
text_fieldsഎറണാകുളം: കോതമംഗലം മേഖലയിലെ പൈനാപ്പിൾ തോട്ടങ്ങളിൽ തത്തകൾ വ്യാപകമായി വിളകൾ നശിപ്പിക്കുന്നു. വിലത്തകർച്ച മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് തത്തകളുടെ ആക്രമണം ഇരട്ടി പ്രഹരമായിരിക്കുകയാണ്. വിലത്തകർച്ച മൂലം പ്രതിസന്ധിയിലായ പൈനാപ്പിൾ കർഷകർ തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് പുതിയ പ്രശ്നം കൂടി കർഷകർക്ക് തലവേദനയാകുന്നത്.
പൂവിട്ട് കായ ആയി വരുന്ന ഘട്ടത്തിലാണ് തത്തകൾ പൈനാപ്പിളുകൾ നശിപ്പിക്കുന്നത്. കോട്ടപ്പടിയിലെ കർഷകനായ അഡ്വ. ജെയ് പി. ജേക്കബിന്‍റെ നാല് ഏക്കറോളം വരുന്ന പൈനാപ്പിൾ തോട്ടത്തിലെ വിളകളാണ് തത്തകളുടെ ആക്രമണത്തിന് ഇരയായത്. കോവിഡ് പ്രതിസന്ധിയെയും വില തകർച്ചയെയും തുടർന്ന് മിക്ക കർഷകരും പൈനാപ്പിൾ കൃഷി അവസാനിപ്പിച്ചിരുന്നു. വിപണിയിൽ പൈനാപ്പിളിന് വില ഉയർന്നതോടെയാണ് വീണ്ടും കൃഷി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.