പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് സർക്കാറല്ല, മലബാർ ദേവസ്വമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവന്തപുരം: ഗുരുവായുരിലെ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാറല്ല മലബാർ ദേവസ്വം ബോർഡാണെന്ന് മുഖ്യമന്ത്രി. ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തത് അഴിമതി നില നിന്ന സാഹചര്യത്തിലും കോടതി വിധിയുടെ അടിസ്ഥാനത്തിലുമാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങൾക്ക് രക്ഷയില്ല എന്ന നിലയിൽ പ്രചാരണം നടത്തി സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. വിശ്വസികൾ അടക്കമുള്ള പൊതുസമൂഹം ദുഷ്പ്രചാരണങ്ങളാൽ തെറ്റിദ്ധരിക്കപ്പെടുകയില്ലെന്ന് ഉറപ്പുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
2010ലാണ് നടത്തിപ്പിലെ അഴിമതികളും അപകാതകളും ചൂണ്ടിക്കാട്ടി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഹൈകോടതിയിൽ ഹരജി സമർപ്പിക്കുന്നത്. ഇൗ ഹരജിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുക്കാൻ തീരുമാനമായത്. എന്നാൽ കോടതി വിധി നടപ്പാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ തടയുന്ന സമീപനമാണ് ആർ.എസ്.എസ് പ്രവർത്തകരിൽ നിന്നും ഉണ്ടായതെന്നും മുഖമന്ത്രിയുടെ ഒാഫീസ് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.