പക്ഷപാതപരമായ ഇടപെടൽ; ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsഇടുക്കി: മൂന്നാർ മുൻ ഡിവൈ.എസ്.പിയും നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ രമേശ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.ശാന്തമ്പാറയിലെ കെ.ആർ.വി എസ്റ്റേറ്റിെൻറ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ പക്ഷപാതപരമായി ഇടപെട്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന റിപ്പോർട്ടിലാണ് നടപടി.
നടി കെ.ആർ. വിജയയിൽ നിന്ന് ന്യൂനപക്ഷ കമീഷൻ അംഗം ജോൺ ജോസഫ് വാങ്ങിയ എസ്റ്റേറ്റ് പിന്നീട് കൈമാറ്റം ചെയ്തത് നിയമപ്രശ്നത്തിൽ കലാശിച്ചതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ടാണ് ഡിവൈ.എസ്.പിക്കെതിരെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്.
പൊലീസ് സംരക്ഷണം പിൻവലിച്ച് ഉത്തരവിട്ടതിന് പിന്നാലെ ഒരു വിഭാഗത്തിന് അനുകൂലമായി ഡിവൈ.എസ്.പി ഇടപെട്ടെന്നാണ് ആരോപണം. വിഷയത്തിൽ പൊലീസിനെതിരെ കോടതി വിമർശനവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.