ഇന്ത്യയിൽ പങ്കാളിത്ത സാമ്പത്തിക മുന്നേറ്റങ്ങൾക്ക് മികച്ച അംഗീകാരം -ടി. ആരിഫലി
text_fieldsകോഴിക്കോട്: ഇന്ത്യയിൽ പരസ്പര പങ്കാളിത്തത്തിൽ അധിഷ്ഠിതമായ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മികച്ച മുന്നേറ്റം നടത്താനായെന്ന് സഹൂലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി ഡൽഹി പ്രസിഡന്‍റ് ടി. ആരിഫലി.
കോഴിക്കോട് നടന്ന സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള ദാരിദ്യ്ര നിർമാർജന പദ്ധതികൾക്ക് പിന്തുണയേകാൻ ദക്ഷിണ കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഗമത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗമം പ്രസിഡന്‍റ് എൻ. അമാനുല്ല തിരുച്ചിറപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ 2023-2024 വർഷിക റിപ്പോർട്ടും 2024–2025 വാർഷിക ബജറ്റും അവതരിപ്പിച്ചു. ചർച്ചയിൽ വൈസ് പ്രസിഡന്‍റ് ടി.കെ. ഹുസൈൻ, ഡയറക്ടർമാരായ നസീർ ഹുസൈൻ, പി.എം. സാലിഹ്, എ.എം. അബ്ദുൽ ഖാദർ, ഒ.കെ. ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.
2023-2024 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മാനേജിങ് ഡയറക്ടർ വി.കെ. മുഹമ്മദ് അഷ്ഫാക് അവതരിപ്പിച്ചു. 166 കോടി നിക്ഷേപമായും 86 കോടി വായ്പയായും 1.5 കോടി ഓഹരി ഇനത്തിലും വന്നതായി യോഗം വിലയിരുത്തി. ടി.ബി. ഹാഷിം, സി. അബ്ദുസമദ്, അസ്ലം ചെറുവാടി, എം.വി. അബ്ദു റാൻ, എ.എം. സലാം തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾക്കായി വാഹനങ്ങൾക്കും സോളാർ പദ്ധതിക്കുമുള്ള വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു. ബൈലോ ഭേതഗതിക്ക് യോഗം അംഗീകാരം നൽകി.
ഡയറക്ടർ അഹമ്മദലി സ്വാഗതവും വൈസ് പ്രസിഡന്‍റ് ടി.കെ. ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.