പങ്കാളിത്ത പെന്ഷന്: പിൻവലിക്കുംവരെ സമരമെന്ന് ജോയന്റ് കൗൺസിൽ
text_fieldsതിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പുനഃപരിശോധന കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് സ്വാഗതാർഹമെന്നും അതേസമയം പിൻവലിക്കുംവരെ സമരം തുടരുമെന്നും ജോയന്റ് കൗണ്‍സില്‍. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കിയപ്പോള്‍ ഉള്‍പ്പെടുത്തിയ പ്രതിലോമകരമായ നിർദേശങ്ങള്‍ പുനഃപരിശോധന സമിതി തള്ളിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും ചെയര്മാന് കെ. ഷാനവാസ്ഖാനും അഭിപ്രായപ്പെട്ടു.
പങ്കാളിത്ത പെൻഷൻ റിപ്പോർട്ട്: മന്ത്രിതല സമിതിക്ക് പിന്നാലെ കോടതി നിർദേശം
തിരുവനന്തപുരം: പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട് സതീശ്ചന്ദ്രബാബു കമ്മീഷൻ റിപ്പോർട്ടിൽ തീരുമാനമെടുക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിതല സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് 10ന് മുമ്പ് ഹരജിക്കാരനായ ജോയന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗിന് നൽകണമെന്നും ഇല്ലെങ്കിൽ 10ന് ചീഫ് സെക്രട്ടറി നേരിട്ടു കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് എ.എസ്. ഓക്ക അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചത്. ഇതോടെ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന് തിങ്കളാഴ്ച ജോയന്റ് കൗണ്‍സില്‍ ആസ്ഥാനത്ത് നേരിട്ടെത്തി 116 പേജുള്ള റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.