‘ലൈഫി’ൽ പങ്കിന് മുന്നണികൾ; ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും മുന്നിൽനിൽെക്ക ‘വീടി’െ ൻറ പങ്കിനായി പോരടിച്ച് മുന്നണികൾ. ലൈഫ് പദ്ധതിയിൽ രണ്ട് ലക്ഷത്തിൽപരം വീടുകൾ പൂർത്തീകരിച്ചതിെൻറ പ്രഖ്യാപനത്തോടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് എൽ.ഡി.എഫ് പൂർത്തീകരിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ഇരുമുന്നണികെളക്കാളും ഒരുപിടി മുന്നിൽ എത്തിയെന്ന ആത്മവിശ്വാസത്തിലാണ് അവർ. സർക്കാർ നീക്കം തിരിച്ചറിഞ്ഞ യു.ഡി.എഫും ബി.ജെ.പിയും അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നുകഴിഞ്ഞു.
ഒരേസമയം വിവിധ തലത്തിൽ പ്രയോഗിക്കാൻ കഴിയുന്ന രാഷ്ട്രീയ ആയുധമാണ് എൽ.ഡി.എഫിന് ഇത്. സി.എ.ജി റിപ്പോർട്ട്, മാവോവാദി മുദ്രകുത്തി യു.എ.പി.എ ചുമത്തൽ വിവാദങ്ങളിൽ മുഖം നഷ്ടപ്പെട്ട സർക്കാറിന് ലഭിച്ച രാഷ്ട്രീയ പിടിവള്ളി കൂടിയാണ്. മുൻ എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്ത് സാധിക്കാതിരുന്ന നേട്ടമെന്നത് പിണറായി വിജയന് വ്യക്തിപരമായും മുതൽക്കൂട്ടായി.
ചടങ്ങിൽ വിട്ടുനിന്ന യു.ഡി.എഫിനെ കടന്നാക്രമിക്കുേമ്പാൾ വോട്ടാണ് മനസ്സിൽ. ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും തിരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യുേമ്പാൾ കേരളത്തിൽ ജാതി, മത വ്യത്യാസമില്ലാതെ തലചായ്ക്കാൻ എൽ.ഡി.എഫ് സർക്കാർ വീടൊരുക്കുന്നുവെന്നത് ബി.ജെ.പിക്ക് പ്രതിരോധിക്കാൻ പ്രയാസമാവുമെന്ന് ഇടതുപക്ഷം കണക്ക്കൂട്ടുന്നു.
നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലാണ് തദ്ദേശ തെരഞ്ഞെടുപ്പ് എന്നിരിക്കെ ‘ലൈഫി’െൻറ നേട്ടം എൽ.ഡി.എഫ് ഒറ്റക്ക് കൊണ്ടുപോവുന്നത് ഏത് വിധേനയും തടയുകയാണ് യു.ഡി.എഫ് ലക്ഷ്യം. മാവോവാദി വിഷയത്തിന് പിന്നാലെ ലഭിച്ച സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ യു.ഡി.എഫിന് രാഷ്ട്രീയ മുൻതൂക്കമാണ് നൽകിയത്. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയുള്ള യു.ഡി.എഫിെൻറ കടന്നാക്രമണത്തിന് മുന്നിൽ സി.പി.എമ്മിന് വിയർക്കേണ്ടിവന്നു.
അതിനെ മറികടക്കുന്ന നിലയിൽ ലൈഫ് പദ്ധതിയെ സർക്കാറും മുന്നണിയും ഉപയോഗിക്കുന്നത് തടയാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. 52,000 വീടുകൾ പൂർത്തീകരണത്തിന് അടുത്ത് എത്തിച്ചാണ് യു.ഡി.എഫ് അധികാരമൊഴിഞ്ഞത് എന്ന വാദം ഇത് മുൻനിർത്തിയാണ്. 2.14 ലക്ഷം പേർക്ക് വീട് കൊടുെത്തന്ന അവകാശവാദത്തെയാണ് അവർ ചോദ്യംചെയ്യുന്നതും. ലൈഫിൽ വീട് പണിയാൻ അർഹതയുള്ളവരായി ഒരുലക്ഷത്തിൽപരം പേരേയുള്ളൂവെന്ന് നിയമസഭയിൽ തദ്ദേശസ്വയംഭരണമന്ത്രി ഫെബ്രുവരി അഞ്ചിന് നൽകിയ മറുപടിയാണ് യു.ഡി.എഫിെൻറ ആയുധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.