അമ്പലപ്പുഴയിൽ അന്വേഷണ കമീഷൻ; തെരഞ്ഞെടുപ്പിലെ പോരായ്മകൾ ഗൗരവമായി പരിശോധിക്കും -വിജയരാഘവൻ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്നത് ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് തോൽവി സൂക്ഷ്മമായി വിലയിരുത്തും. ചില മണ്ഡലങ്ങളിൽ പോരായ്മയുണ്ടായതായും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമ്പലപ്പുഴയിലെ പ്രചാരണത്തിലെ വീഴ്ച പരിശോധിക്കും. അമ്പലപ്പുഴയിലെ പരാതികൾ പാർട്ടി കമീഷൻ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല പരിശോധന. വീഴ്ചകളുണ്ടായാൽ കമീഷനെ വെച്ച് പരിശോധിക്കുന്നതാണ് രീതി. പാർട്ടിയുടെ പ്രവർത്തനരീതിയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
സി.പി.എം സംസ്ഥാനസമിതി യോഗത്തിൽ ജി. സുധാകരൻ പങ്കെടുക്കാത്തതിെന്‍റ കാരണം തനിക്കറിയില്ല. പാർട്ടിയെ അറിയിക്കാതെയാണ് സുധാകരൻ വിട്ടുനിന്നത്.
കുറ്റ്യാടിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനത്തിൽ ഉചിതമായ നടപടി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.