സാമൂഹിക സുരക്ഷ പെൻഷനിൽനിന്ന് പാർട്ടി ഫണ്ട് പിരിച്ചെന്ന്; പഞ്ചായത്ത് അംഗത്തിന് സസ്പെൻഷൻ
text_fieldsഅഞ്ചൽ: സാമൂഹിക സുരക്ഷ പെൻഷനിൽനിന്ന് പാർട്ടി ഫണ്ട് പിരിച്ചെന്ന പരാതിയെ തുടർന്ന് സി.പി.െഎ നേതാവായ പഞ്ചായത്ത് അംഗത്തെ പാർട്ടി സസ്പെൻഡ് ചെയ്തു. അഞ്ചൽ പഞ്ചായത്തിലെ കോളജ് വാർഡ് അംഗവും പാർട്ടി മണ്ഡലം കമ്മിറ്റി അംഗവുമായ വി.വൈ വർഗീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് മൂന്നംഗ അന്വേഷണ സമിതിയെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന വർഗീസ് മുന്നണി ധാരണ പ്രകാരം രാജിവെക്കുകയായിരുന്നു.
എന്നാൽ പെൻഷൻ ഗുണഭോക്താക്കളിൽനിന്ന് ആരും നിർബന്ധിത പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് വി.വൈ. വർഗീസ് പറഞ്ഞു. പാർട്ടി ഫണ്ട് പിരിവിെൻറ ഭാഗമായി നേരത്തേ നൽകിയ സംഭാവന കൂപ്പൺ കൈപ്പറ്റിയിരുന്നവർ പാർട്ടി പ്രവർത്തകരെ സ്ഥലത്ത് െവച്ച് കണ്ടപ്പോൾ തുക നൽകിയതാണ്. മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചൽ പഞ്ചായത്ത് പത്താം വാർഡിലെ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പെൻഷൻ തുക വിതരണം ചെയ്യാൻ നിയോഗിച്ച ജീവനക്കാരൻ ശാരീരികാവശതമൂലം കൈ താടിയിലുള്ള ഗ്രന്ഥശാലയിൽ െവച്ചാണ് പെൻഷൻ വിതരണം ചെയ്തത്. അമ്പതോളം പെൻഷൻകാർ തുക കൈപ്പറ്റി.
നേരത്തേ പാർട്ടി ഫണ്ട് പിരിവിെൻറ ഭാഗമായി രസീത് കൈപ്പറ്റിയ ചില ഗുണഭോക്താക്കൾ അതുപ്രകാരമുള്ള തുക അവിടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകരെ ഏൽപിച്ചു. ചില കിടപ്പ് രോഗികളുടെ ബന്ധുക്കൾ എത്തിയാണ് പെൻഷൻ വാങ്ങിയതെന്നും പരാതിയുണ്ട്. ഇതിനെതിരേ ചിലർ ശബ്ദമുണ്ടാക്കിയപ്പോൾ പെൻഷൻ വിതരണം നിർത്തിെവച്ചുവെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.