പാലക്കാട് കൊലപാതകത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ല -എസ്.ഡി.പി.ഐ
text_fieldsകൊച്ചി: പാലക്കാട് മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ പ്രസ്താവന പരസ്യകലാപത്തിനുള്ള ആഹ്വാനമാണ്. കേസ് അന്വേഷണത്തിനുമുമ്പ് സുരേന്ദ്രൻ വിധി കൽപിക്കരുത്.
സംസ്ഥാനത്ത് ബി.ജെ.പി കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. കൊലപാതകം നടന്ന പ്രദേശത്ത് ആർ.എസ്.എസും വിവിധ പാർട്ടികളും തമ്മിൽ സംഘർഷമുണ്ട്. പ്രതികളെ പൊലീസ് കണ്ടുപിടിക്കട്ടെ. മരിച്ചയാൾ എല്ലാ പാർട്ടിക്കാരുമായും സംഘർഷത്തിലായിരുന്നു. പ്രദേശത്ത് നേരേത്ത നടന്ന സംഘർഷത്തിലും എസ്.ഡി.പി.ഐക്ക് ബന്ധമില്ല.
കൊലപാതകം നടന്ന സ്ഥലം എസ്.ഡി.പി.ഐ-ബി.ജെ.പി സംഘർഷമേഖലയല്ല. കൊലപാതകവും അക്രമവും എസ്.ഡി.പി.ഐയുടെ നയമല്ലെന്നും റോയ് അറയ്ക്കൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അമീർ അലി, ഫൈസൽ, ലത്തീഫ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.