Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്​...

സ്വർണക്കടത്ത്​ സംഘങ്ങളുമായി പാർട്ടി അംഗങ്ങൾക്ക്​ നേരിട്ട്​ ബന്ധമില്ല -എ.വിജയരാഘവൻ

text_fields
bookmark_border
vijayaragavan
cancel

തിരുവനന്തപുരം: സ്വർണക്കടത്ത്​ സംഘങ്ങളുമായി പാർട്ടി അംഗങ്ങൾക്ക്​ നേരിട്ട്​ ബന്ധമില്ലെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവൻ. ക്വ​േട്ടഷൻ സംഘവുമായി ബന്ധമുള്ളവരെ പാർട്ടി അംഗീകരിക്കില്ല. ഡി.വൈ.എഫ്​.ഐ നേതാവിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടിയെടുത്ത​ുവെന്നും അദ്ദേഹം പറഞ്ഞു.

വ്യക്​തിപരമായി പറ്റുന്ന പിഴവുകൾ സംരക്ഷിക്കുന്ന നിലപാടല്ല സി.പി.എമ്മി​േന്‍റത്​. അതേ നിലപാട്​ തന്നെയാണ്​ സ്വർണക്കടത്തിലും സ്വീകരിക്കുക. സ്​ത്രീപക്ഷ കേരളമെന്ന സി.പി.എം കാമ്പയിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഏറ്റെടുക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിനെതിരായ പ്രചാരണങ്ങൾ വിശ്വസിക്കുന്ന നിഷ്​കളങ്കരായ ഒരു വിഭാഗം മാധ്യമപ്രവർത്തകരുണ്ട്​. അവർ പാർട്ടിക്കെതിരായ പ്രചാരണങ്ങളെ ഏറ്റുപിടിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത്​ ഡി.വൈ.എഫ്​.ഐ വനിത നേതാവിനെതിരായി നടന്ന ആക്രമണത്തെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingA.Vijayaraghavan
News Summary - Party members have no direct connection with gold smuggling gangs: A. Vijayaraghavan
Next Story