റവന്യൂ വകുപ്പിന്റെ ‘അവധിക്കാല റെയ്ഡി’ൽ വീണത് സി.പി.െഎ
text_fieldsതൊടുപുഴ: അനധികൃത നിർമാണത്തിനെതിരെ നൽകിയ പരാതി വിനയായത് വകുപ്പ് ഭരിക്കുന്ന സി.പി.െഎക്ക്. റോഡ് പുറമ്പോക്കിനോടുചേർന്ന തർക്കഭൂമിയിൽ അനുമതിയില്ലാതെ നിർമാണം നടക്കുന്നെന്ന പരാതിയെത്തുടർന്ന് സി.പി.ഐ രാജാക്കാട് ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണം നിർത്തി െവക്കാൻ ദേവികുളം മുൻസിഫ് കോടതി ഉത്തരവിടുകയായിരുന്നു. ഓണത്തോടനുബന്ധിച്ച നീണ്ട അവധി മുതലെടുത്ത് ഭൂമി കൈയേറ്റവും അനധികൃത നിർമാണപ്രവർത്തനങ്ങളും നടക്കുെന്നന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും റവന്യൂ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രത്യേക സ്ക്വാഡിന് രൂപം നൽകി പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ പാർട്ടി ഒാഫിസിനായി കൈയേറ്റമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത പെട്രോൾ പമ്പുടമ കോടതിയിൽ പരാതി നൽകുകയായിരുന്നു. ഓഫീസ് നിർമാണം കോടതി ഒരു മാസത്തേക്കാണ് തടഞ്ഞത്. രാജാക്കാട് ടൗണിൽ പുതിയ ഓഫിസ് നിർമിക്കാനായി പഴയത് ഭാഗികമായി പൊളിച്ചുമാറ്റിയിരുന്നു. ഇൗ സ്ഥലത്തോടുചേർന്ന ചിറക്കൽ ഫ്യൂവൽസ് ഉടമയുടെ പരാതിയിന്മേലാണ് കോടതി ഓഫിസ് നിർമാണം തടഞ്ഞത്.
സി.പി.ഐക്ക് ഇവിടെ പട്ടയമില്ലാത്ത നാലുസെൻറ് ഭൂമിയുണ്ടെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ, റോഡുപുറമ്പോക്ക് ഒഴിവാക്കിയാൽ ഇൗ ഭൂമിയിൽ കെട്ടിടം പണിയാൻ സ്ഥലം ബാക്കിയില്ലെന്നാണ് പരാതിക്കാർ പറയുന്നത്. റോഡുപുറമ്പോക്ക് കൈയേറിയാണ് പാർട്ടി ഓഫിസ് നിർമാണമെന്നും ഇതിന് ഒാണാവധിക്കാലം ഉപയോഗപ്പെടുത്താനാണ് നീക്കമെന്നുമായിരുന്നു പരാതിയിെല ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.