സി.കെ ജാനുവുമായുള്ള പണമിടപാട്: സി.കെ ശശീന്ദ്രനെതിരെ പാർട്ടി അന്വേഷണം
text_fieldsകൽപ്പറ്റ: സി.കെ ജാനുവുമായുള്ള പണമിടപാടിൽ കൽപറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. ശശീന്ദ്രനെതിരെ പാർട്ടി അന്വേഷണം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, പി.കെ ശ്രീമതി എന്നിവരുടെ നേതൃത്വത്തിലാണ് വിഷയം പാർട്ടി അന്വേഷിക്കുക.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നൽകിയ കോഴപ്പണത്തിൽ നാലര ലക്ഷം രൂപ സി.കെ. ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്നായിരുന്നു ആരോപണം ഉയർന്നത്.
എന്നാൽ, കടം വാങ്ങിയ പണമാണ് സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് നൽകിയതെന്നാണ് സി.കെ. ജാനു പറയുന്നത്. കൃഷി ചെയ്ത് ലഭിച്ച പണമാണെന്നും കോഴപ്പണം നൽകി എന്നത് അടിസ്ഥാനരഹിത ആരോപണമാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.കെ. ജാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സി.കെ. ജാനു തന്നത് കടം വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. ജാനു എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ച 2019 ഒക്ടോബറിലാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. അവരുടെ വാഹനവുമായി ബന്ധപ്പെട്ടായിരുന്നു പണത്തിെൻറ ആവശ്യം. നിരന്തരം ആവശ്യം ഉന്നയിച്ചപ്പോൾ കൽപറ്റയിലെ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് വായ്പ നൽകാൻ ശ്രമിച്ചു. സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. തുടർന്നാണ് കേരള ബാങ്കിലെ തെൻറ അക്കൗണ്ടിൽനിന്ന് ഒക്ടോബർ 25ന് വായ്പയായി മൂന്നുലക്ഷം രൂപ ചെക്ക് മുഖേന നൽകിയത്. തിരിച്ചുതരുമെന്ന വ്യവസ്ഥയിലാണ് നൽകിയത്. ഒന്നര ലക്ഷം രൂപ 2020 ജൂലൈ ആറിനും ബാക്കി 2021 മാർച്ച് ഒമ്പതിനും തിരിച്ചുതന്നു - സി.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.