വിൻസെൻറിനെ പിന്തുണച്ച് പാർട്ടി മലക്കംമറിഞ്ഞ് മഹിള നേതാക്കൾ
text_fields
തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ എം. വിൻസെൻറ് എം.എൽ.എയെ പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് നീക്കിയതിനോട് വിയോജിച്ച് നേതാക്കൾ. എം.എൽ.എയുടെ രാജി ആവശ്യത്തിൽനിന്ന് മലക്കംമറിഞ്ഞ് മഹിള നേതാക്കളും. ചൊവ്വാഴ്ച ചേർന്ന കെ.പി.സി.സി, കോൺഗ്രസ് നിയമസഭ കക്ഷി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻറുമാർ എന്നിവരുടെ സംയുക്തയോഗം എം. വിൻസെൻറിന് ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിക്കുകയും അറസ്റ്റിന് പിന്നിൽ സി.പി.എം ഗൂഢാലോചനയാണെന്ന് ആരോപിക്കുകയും െചയ്തു.
കെ.പി.സി.സി ഭാരവാഹിത്വത്തിൽനിന്ന് നീക്കിയത് എം.എൽ.എ തെറ്റുചെയ്െതന്ന വികാരം സൃഷ്ടിക്കാനാണ് ഉപകരിച്ചത്. നേതാക്കളെ സി.പി.എം കെണിയിൽ കുരുക്കുേമ്പാൾ സംരക്ഷിച്ചില്ലെങ്കിൽ എങ്ങനെ പാർട്ടിക്കൊപ്പം ഒരാൾക്ക് നിൽക്കാനാകുമെന്നും യോഗത്തിൽ ചോദ്യമുയർന്നു. ഒരു വി.െഎ.പി എത്തുമെന്ന് ദിവസങ്ങൾക്ക് മുേമ്പ നെയ്യാറ്റിൻകര ജയിൽ അധികൃതരെ അറിയിച്ച് സി.പി.എമ്മുകാർ സൗകര്യം ഒരുക്കിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
സി.പി.എം നേതാക്കളെക്കാൾ മുമ്പ് കോൺഗ്രസിെൻറ വനിത നേതാക്കൾ വിൻസെൻറിെൻറ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നത് ദൗർഭാഗ്യകരമായെന്നും വിമർശനമുയർന്നു. പ്രതികരിക്കുന്നതിൽനിന്ന് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിലാണ് വനിത നേതാവെന്ന നിലയിൽ പ്രതികരിക്കേണ്ടിവന്നതെന്ന് മഹിള േകാൺഗ്രസ് പ്രസിഡൻറ് ബിന്ദു കൃഷ്ണ വിശദീകരിച്ചു. എം.എൽ.എ കുറ്റക്കാരെനന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തിൽ പാർട്ടി നിലപാടിെനാപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കി.
സമാനമായ നിലപാടാണ് ലതിക സുഭാഷും സ്വീകരിച്ചത്. വിൻസെൻറിന് മുതിർന്ന നേതാക്കളിൽനിന്ന് പ്രതീക്ഷിച്ചതരത്തിൽ സംരക്ഷണം ലഭിച്ചില്ലെന്ന് വി.ഡി. സതീശൻ കുറ്റെപ്പടുത്തി. യോഗം തുടങ്ങിയപ്പോൾ വിഷയത്തിൽ വനിത നേതാക്കൾ മാത്രം സംസാരിച്ചാൽ മതിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നിലപാടെടുത്തത് തർക്കത്തിന് ഇടയാക്കി. മഹിള കോൺഗ്രസ് യോഗമല്ല വിളിച്ചുചേർത്തിട്ടുള്ളതെന്ന് കെ.പി. അനിൽകുമാറും രാജ്മോഹൻ ഉണ്ണിത്താനും ചൂണ്ടിക്കാട്ടി. പൊലീസ് പുറത്തുവിടുന്ന കാര്യങ്ങൾ സത്യവുമായി ബന്ധമില്ലാത്തതാണെന്ന് യോഗം ആരോപിച്ചു.
നെയ്യാറ്റിൻകര എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടറിയുമാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് പിന്നീട് വാർത്തസമ്മേളനത്തിൽ എം.എം. ഹസൻ ആരോപിച്ചു. അവരുടെ നടപടി ജനമധ്യത്തിൽ സി.പി.എമ്മിനെ അപഹാസ്യമാക്കാനേ ഉപകരിക്കൂ. വിൻസെൻറിെൻറ കാര്യത്തിൽ നിയമം പിണറായിയുടെ വഴിക്കാണ്. വിൻസെൻറിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെങ്കിലും സ്ത്രീയുടെ പരാതി ആയതിനാൽ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹത്തെ പാർട്ടി ഭാരവഹിത്വത്തിൽനിന്ന് മാറ്റിയത്. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആലോചിച്ചാണ് ഇൗ തീരുമാനമെടുത്തത്. സ്ത്രീ വിഷയങ്ങളിൽ അഭിപ്രായം പറയാൻ പാർട്ടിയിലെ വനിത നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. അതാണ് അവർ െചയ്തത്. വിൻസെൻറ് കുറ്റക്കാരനല്ലെന്ന് പാർട്ടിക്ക് തോന്നലുള്ളതിനാലാണ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം നിരാകരിച്ചതെന്നും ഹസൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.