അംഗീകാര നിറവിൽ പാർവതി; ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അംഗീകാരം
text_fieldsകയ്പമംഗലം: കഥകളിക്ക് സ്വയം ചുട്ടികുത്തി ചിത്രകലയിലെത്തിയ കലാകാരിക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അംഗീകാരം. കയ്പമംഗലം ആദികേശവപുരം നടീപറമ്പത്ത് സൂര്യകാന്തിെൻറ ഭാര്യ പാർവതിക്കാണ് അംഗീകാരം ലഭിച്ചത്.
ചെറുപ്പത്തിലേ കഥകളി പരിശീലിച്ചിരുന്ന പാർവതി അഞ്ചുവർഷം മുമ്പ് അനിയത്തിയുടെ ചിത്രം വരച്ചാണ് തുടക്കംകുറിച്ചത്. ജന്മദിന സമ്മാനം നൽകാനായി വെറുതെ വരച്ചത് ക്ലിക്കായതോടെ നിരവധി പേർ പ്രോത്സാഹിപ്പിച്ചു. മ്യൂറൽ, ഡിജിറ്റൽ, പെൻസിൽ പോർട്രയിറ്റ്, അക്രിലിക് പെയിൻറ് തുടങ്ങിയവയിലായി 300 ചിത്രങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു.
280 സെ.മീറ്റർ ഉയരവും 182 സെ.മീറ്റർ വീതിയുമുള്ള, കഥകളി മേഖലയിലെ ചിത്രത്തിനാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അവാർഡ് ലഭിച്ചത്. ദക്ഷയാഗത്തിലെ വീരഭദ്രെൻറ താടിവേഷം 12 മണിക്കൂറോളമെടുത്താണ് വരച്ചുതീർത്തത്.
അക്രിലിക് പെയിൻറിൽ തീർത്ത രാധാമാധവം അടക്കം 80,000 രൂപയുടെ ചിത്രങ്ങൾ വിൽപന നടത്തിയതായി പാർവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.