ജനങ്ങൾക്ക് പുറത്തിറങ്ങാൻ പാസ് നിർബന്ധമാക്കുമെന്ന് ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനം അടച്ചുപൂട്ടിയതോടെ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ പാസ് നിർബന്ധമാക്കുമെന്ന് ഡി.ജി.പി. പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ, ടെലിേകാം ജീവനക്കാർ തുടങ്ങിയവർക്ക് കേരളം മുഴുവൻ പാസ് നൽകും.
മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങൾക്ക് വിലക്കില്ല. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മാധ്യമപ്രവർത്തകരെ തടയില്ല. എന്നാൽ പ്രസ് കാർഡ് കരുതണം. ജില്ല മേധാവികളായിരിക്കും പാസ് നൽകുക. ടാക്സി, ഓട്ടോ എന്നിവക്ക് അവശ്യ സർവിസ് മാത്രമേ ഉപയോഗിക്കാനു എന്ന നിർദേശം നൽകുമെന്നും ഡി.ജി.പി വ്യക്തമാക്കി.
സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പൊലീസിനു നൽകേണ്ട സത്യവാങ്മൂലത്തിന്‍റെ മാതൃക:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.