Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവായിൽ ഒളിപ്പിച്ച്...

വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

text_fields
bookmark_border
Karipur airport
cancel

കോഴിക്കോട്: വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയായ യാത്രക്കാരൻ പിടിയിൽ. കാസർകോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് പിടിയിലായത്. സ്വർണം എട്ട് കഷണങ്ങളാക്കി വായിൽ ഒളിപ്പിച്ച് മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയത്.

ഷാർജയിൽനിന്നാണ് ഇ‍യാൾ എത്തിയത്. 233 ഗ്രാം സ്വർണം വായിൽ ഒളിപ്പിച്ചിരുന്നു. മാസ്ക് ധരിച്ച് കസ്റ്റംസ് പരിശോധനയെല്ലാം പൂർത്തിയാക്കി ഇയാൾ ഇറങ്ങുകയും ചെയ്തു. എന്നാൽ, ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു രണ്ട് യാത്രക്കാരിൽനിന്നും സ്വർണം പിടികൂടി. ഇവരിൽ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ പൊലീസും ഒരു യാത്രക്കാരനെ കസ്റ്റംസും ആണു പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold seized
News Summary - Passanger arrested with gold in mouth karippur airport
Next Story