Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കോൺക്രീറ്റ് പാളി തലയിൽ പതിച്ച് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
kayamkulam ksrtc bus station
cancel
camera_alt

കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ

കായംകുളം: കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിലെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ്​ സംഭവം.

ലോട്ടറി വിൽപനക്കാരനായ പരമേശ്വരൻ താമസസ്ഥലമായ മാവേലിക്കരക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ്​ അപകടം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പതിവാണ്.

നേരത്തേയും പലർക്കും പരിക്കേറ്റിട്ടുണ്ട്. തലക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.


തലക്ക് പരിക്കേറ്റ പരമേശ്വരൻ കായംകുളം ഗവ. ആശുപത്രിയിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentKSRTC stand
News Summary - Passenger injured after falling on head from concrete slab at KSRTC stand, Kayamkulam
Next Story