കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോ യി മർദിച്ച ശേഷം കൊള്ളയടിച്ചു. സ്വർണക്കടത്തുകാരനെന്ന് സംശയിച്ചാണ് ഷാർജയിൽ നിന് നെത്തിയ ദക്ഷിണ കന്നട എബ്ലംഗുഡ്ഢ സ്വദേശി അബ്ദുനാസർ ഷംസാദിനെ (24) ഒമ്പതംഗ സംഘം ഓട്ടോറ ിക്ഷ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി കവർച്ചക്കിരയാക്കിയത്. ഓട്ടോയിലുണ്ടായിരു ന്ന കാസർകോട് സ്വദേശിയായ മറ്റൊരു യാത്രക്കാരെൻറ സാധനങ്ങളും കവർന്നു. ശനിയാഴ്ച പുലർച്ചെ നാലരക്ക് കരിപ്പൂരിലിറങ്ങിയ ഷംസാദ് കാസർകോട് സ്വദേശിയെയും കൂട്ടി കോഴിക്കോേട്ടക്ക് ഓട്ടോയിൽ പോകുന്നതിനിടെയാണ് സംഭവം.
കൊട്ടപ്പുറത്തിന് സമീപം തലേക്കരയിലെത്തിയപ്പോൾ ബൈക്ക് കുറുകെയിട്ട് രണ്ടുപേർ ഓട്ടോ നിർത്തിച്ചു. ഈ സമയം ഓട്ടോക്ക് പിറകിൽ ക്രൂയിസർ വാൻ വന്നുനിന്നു. ഓട്ടോ ഡ്രൈവറുടെയും ഷംസാദിെൻറയും കാസർകോട് സ്വദേശിയുടെയും മുഖത്ത് മുളകുപൊടി വിതറിയ ശേഷം സംഘം ഷംസാദിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി. ബാഗുകളും സംഘം തട്ടിയെടുത്തു. വന്ന വാഹനത്തിൽ ഏഴുപേരുണ്ടായിരുന്നു.
കൊണ്ടുവന്ന സാധനമെവിടെയെന്നന്വേഷിച്ച് മർദിച്ച ശേഷം കടലുണ്ടി ഭാഗത്ത് കൊണ്ടുപോയി ദേഹപരിശോധന നടത്തിയെന്ന് യുവാവ് പറഞ്ഞു. കൈയിലുണ്ടായിരുന്ന 4000 രൂപ, 100 ദിർഹം, എ.ടി.എം കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ കൈക്കലാക്കിയ ശേഷം യുവാവിനെ യൂനിവേഴ്സിറ്റി ഭാഗത്ത് ഇറക്കിവിട്ടു. പിന്നീട് കൊണ്ടോട്ടി സ്റ്റേഷനിലെത്തി യുവാവ് പരാതി നൽകുകയായിരുന്നു.
ഷംസാദ് നേരത്തെ രണ്ടുവർഷം ഷാർജയിൽ ജോലി ചെയ്തിരുന്നു. പുതിയ ജോലി നേടാനായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ഷാർജയിൽ പോയി മടങ്ങിവരികയായിരുന്നു. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.