കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകൾ കുത്തിത്തുറന്ന നിലയിൽ -VIDEO
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ യാത്രക്കാരുടെ ബാഗേജിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി പരാതി. ചൊവ്വാഴ്ച രാവിലെ 7.30ന് ദുബൈയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ യാത്രക്കാരുടെ ബാഗേജുകൾ കുത്തിത്തുറന്ന് സ്വർണം, വാച്ച്, രണ്ട് മൊബൈൽ ഫോൺ, പണം എന്നിവ മോഷ്ടിച്ചെന്നാണ് ആക്ഷേപം. പല യാത്രക്കാരുടെയും ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തുടർന്ന് ഇവർ സംഭവം വിശദീകരിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയുമായിരുന്നു. പുലർച്ച 2.20ന് ദുബൈയിൽനിന്ന് പുറപ്പെട്ട വിമാനം 7.30ഒാടെയാണ് കരിപ്പൂരിലെത്തിയത്. ആദ്യം പുറത്തേക്ക് വന്നത് വടകര സ്വദേശിയുടെ ബാഗേജായിരുന്നു. ഇദ്ദേഹത്തിെൻറ ഫോൺ ബാഗേജിനകത്തായിരുന്നതിനാൽ ഇവിടെ െവച്ചുതന്നെ പരിശോധിച്ചപ്പോഴാണ് ഫോൺ നഷ്ടമായതായി അറിയുന്നത്. തുടർന്ന് ഇദ്ദേഹം മറ്റ് യാത്രക്കാരോടും ബാഗേജുകൾ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിറകെ വന്ന ബാഗേജുകളെല്ലാം ഉടമകൾ പരിശോധിച്ചു.
കോഴിക്കോട് കടമേരി സ്വദേശി സമദിെൻറ ബാഗേജിൽനിന്ന് 20 ഗ്രാം സ്വർണം, വാച്ച്, കവറിൽ സൂക്ഷിച്ചിരുന്ന പഴയ പാസ്പോർട്ട് എന്നിവയാണ് നഷ്ടമായത്. മറ്റൊരാളുടെ പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും േമാഷണം പോയി. ഇവർ വിമാനക്കമ്പനിയെ ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്കറിയില്ലെന്നും ദുബൈ വിമാനത്താവളത്തിൽനിന്ന് സംഭവിച്ചതാണെന്നായിരുന്നു മറുപടി. ബഹളം െവച്ചപ്പോൾ കസ്റ്റംസിൽ പോയി അന്വേഷിക്കാനായിരുന്നു മറുപടിയത്രെ.
തുടർന്ന് സാധനങ്ങൾ നഷ്ടപ്പെട്ട നാല് യാത്രക്കാർ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർക്ക് പരാതി നൽകി. അേതസമയം, എയർപോർട്ട് അതോറിറ്റി, കരിപ്പൂർ പൊലീസ്, കസ്റ്റംസ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ൈവകീട്ട് വരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.