യാത്രക്കാരുടെ സംതൃപ്തി സർവേ സിയാലിന് ചരിത്രനേട്ടം
text_fieldsനെടുമ്പാശ്ശേരി: കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ എക്കാലത്തെയും ഉയർന്ന റാങ്കിങ് നേടി. ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ അഞ്ചിൽ 4.99 സ്കോർ നേടിയത്. വിമാനത്താവളത്തിന്റെ 23വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് എ.സി.ഐ സർവേ നടത്തിയത്. വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നതായിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ. എല്ലാ വിമാന സർവിസുകളുടെയും വിവിധ പ്രായവിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി നടത്തുന്ന സർവേയാണിത്. എയർപോർട്ട് ശുചിത്വം, സുരക്ഷ സംവിധാനങ്ങൾ, വാഷ്‌റൂം/ടോയ്‌ലറ്റുകളുടെ ലഭ്യത, ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു സർവേ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.