പാസഞ്ചറും സീസണ് ടിക്കറ്റും പുനഃസ്ഥാപിച്ചില്ല; ദുരിതമായി ട്രെയിൻയാത്ര
text_fieldsതിരുവനന്തപുരം: സ്ഥിരം യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസും സീസണ് ടിക്കറ്റും പുനഃസ്ഥാപിക്കാതെ റെയിൽേവ. റിസര്‍വേഷന്‍ ടിക്കറ്റ് മാത്രമാക്കി യാത്രാസൗകര്യം പരിമിതപ്പെടുത്തിയതോടെ സ്ഥിരം യാത്രക്കാര്‍ക്ക് അടക്കം ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്.
കോവിഡ് രൂക്ഷമായതിനെ തുടർന്നാണ് ഒന്നരവർഷം മുമ്പ് സീസണ് ടിക്കറ്റും പാസഞ്ചര്‍ ട്രെയിനും നിർത്തിയത്. നിയന്ത്രണങ്ങൾ ഏറക്കുറെ മാറിയെങ്കിലും സംസ്ഥാന സര്‍ക്കാറിെൻറ അനുമതി ലഭിക്കാത്തതാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസും സീസണ് ടിക്കറ്റും പുനഃസ്ഥാപിക്കാന്‍ തടസ്സമാകുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
സര്‍ക്കാര്‍ ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും അടക്കം പൂര്‍ണതോതില്‍ തുറന്നതോടെ യാത്രക്കാരുടെ എണ്ണം 80 ശതമാനത്തിലേറെ ആയതായാണ് റെയില്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോളജുകളും സ്കൂളുകളും കൂടി തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ളതുപോലെ ആകും.
എന്നിട്ടും, ലോക്ഡൗണ്‍ സമയത്തെ പോലെ സ്െപഷല്‍ ട്രെയിനുകള്‍ മാത്രമാണ് ഇപ്പോഴും സര്‍വിസ് നടത്തുന്നത്. ഇതിലാകട്ടെ റിസര്‍വ്ഡ് ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക.
തിരക്കേറിയ സമയങ്ങളില്‍ സര്‍വിസ് നടത്തുന്ന ഇൻറര്‍സിറ്റി, വഞ്ചിനാട്, പരശുറാം, വേണാട് ട്രെയിനുകളില്‍ സ്ഥിരം യാത്രക്കാര്‍ക്കുപോലും ടിക്കറ്റ് ലഭിക്കുന്നില്ല.
തലേദിവസം റിസര്‍വ് ചെയ്താല്‍ പോലും വെയിറ്റിങ് ലിസ്റ്റില്‍ ഇടം പിടിക്കാത്ത സാഹചര്യമാണ്. അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ട്രെയിനുകളില്‍ റിസര്വ്ഡ്സ് കോച്ചുകള്‍ക്കൊപ്പം ജനറല്‍ കോച്ചുകള്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഇപ്പോഴത്തെ യാത്രാദുരിതത്തിന് പരിഹാരം കാണാനാകൂ. സംസ്ഥാനത്തെ ഒന്നോ രണ്ടോ മേഖലകളില്‍ മെമു സര്‍വിസ് പുനരാരംഭിച്ചെങ്കിലും ഇതില്‍ എക്സ്പ്രസ് ട്രെയിനിെൻറ നിരക്ക് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ്.
കൊല്ലം-തിരുവനന്തപുരം മേഖലയിൽ റെയില്‍വേ ജീവനക്കാര്ക്കുമാത്രമായാണ് മെമു സര്‍വിസ് നടത്തുന്നത്. ഇതുമൂലം പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടാകുന്നു. ഇക്കാര്യങ്ങൾ പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ എം.പിമാരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.