പാസഞ്ചർ പേരിൽ മാത്രം; നിരക്ക് എക്സ്പ്രസിേൻറത്, സ്റ്റോപ്പുകളും കുറക്കുന്നു
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവിനെ തുടർന്ന് പാസഞ്ചർ ട്രെയിനുകൾ ട്രാക്കിലെത്തിത്തുടങ്ങിയെങ്കിലും ഇൗടാക്കുന്നത് എക്സ്പ്രസ് നിരക്ക്. കോവിഡിെൻറ മറവിൽ തന്ത്രപരമായി പഴയ പാസഞ്ചർ നിരക്ക് പൂർണമായും അവസാനിപ്പിച്ചു. ചെറിയ ദൂരത്തേക്കാണെങ്കിലും എക്സ്പ്രസ് നിരക്കാണ് നൽകേണ്ടത്.
പാസഞ്ചറുകൾ എക്സ്പ്രസ് ട്രെയിനുകളായി പുനരവതരിപ്പിച്ചതോടെ സ്റ്റോപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടെ, ചെറിയ യാത്രകൾക്ക് റെയിൽവേയെ ആശ്രയിച്ചിരുന്നവർ പടിക്ക് പുറത്താകുകയാണ്. കൂടുതൽ സമയകൃത്യതക്കുവേണ്ടിയാണ് സ്റ്റോപ്പുകൾ കുറച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. തിരുവനന്തപുരം ഡിവിഷനു കീഴിൽ 70 ഓളം മെമു-പാസഞ്ചർ സർവിസുകളാണുണ്ടായിരുന്നത്. നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ 19 സർവിസുകൾ പുനരാരംഭിച്ചു. ഇവയാകട്ടെ, പൂർണമായും എക്സ്പ്രസ് നിരക്കിലും. ഇൗ മാസാവസാനത്തോടെ ശേഷിക്കുന്ന സർവിസുകളും പുനരാരംഭിക്കാൻ ദക്ഷിണ റെയിൽവേ നടപടി തുടങ്ങിയിട്ടുണ്ട്. ഇവയിലും എക്സ്പ്രസ് നിരക്ക് തന്നെയാകും.
പാസഞ്ചർ ട്രെയിനിലെ മിനിമം നിരക്ക് 10 രൂപയാണെങ്കിൽ എക്സ്പ്രസുകളാകുന്നതോടെ 35-40 രൂപയാണ്. ഗ്രാമീണ മേഖലയെ കൂടി ബന്ധിപ്പിച്ചാണ് പാസഞ്ചറുകൾ ഒാടിയിരുന്നത്. ഇവ എക്സ്പ്രസുകളാകുകയും സ്റ്റോപ്പുകൾ കുറയുകയും ചെയ്യുന്നതോെട ചെറുസ്റ്റേഷനുകളുടെ പ്രാധാന്യം നഷ്ടമാകും. ഗ്രാമീണ മേഖലയിൽനിന്നടക്കം കിലോമീറ്ററുകൾ റോഡ് മാർഗം അധികം സഞ്ചരിച്ചാലേ പ്രധാന റെയിൽവേ സ്റ്റേഷനുകളിെലത്താനാകൂ.
ട്രെയിൻ റദ്ദാക്കി
കൊച്ചി: റെയിൽവേ ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ എറണാകുളം ജങ്്ഷനിൽനിന്ന് ഝാർഖണ്ഡിലെ ടാറ്റ നഗറിലേക്കും തിരിച്ചും സർവിസ് നടത്തുന്ന ദ്വൈവാര ട്രെയിൻ റദ്ദാക്കി. ഈ മാസം എട്ടിനും 12നും രാവിലെ 7.15ന് എറണാകുളത്തുനിന്ന് ടാറ്റ നഗറിലേക്ക് പുറപ്പെടുന്ന 18190 നമ്പർ ട്രെയിനും ഈ മാസം ഒമ്പതിനും 12നും രാവിലെ 5.15ന് തിരിച്ച് സർവിസ് നടത്തുന്ന 18189 നമ്പർ ട്രെയിനുമാണ് റദ്ദാക്കിയത്. സമ്പാൽപുർ ഡിവിഷനുകീഴിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.