രാമക്ഷേത്ര പ്രതിഷ്ഠ ദിനം: പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
text_fieldsതിരുവനന്തപുരം: ജനുവരി 22 ന് അയോധ്യയിലെ രാംലല്ല പ്രാൺ പ്രതിഷ്‌ഠക്ക് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പി.എസ്.കെ), പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പി.ഒപി.എസ്.കെ), തിരുവനന്തപുരത്തെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് എന്നിവ ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കില്ല.
അന്നേ ദിവസം 2.30 വരെ ബുക്ക് ചെയ്‌ത പി.എസ്.കെ/പി.സി.സി അപ്പോയിന്റ്‌മെന്റുകൾ അപേക്ഷകർ പുനഃക്രമീകരിക്കുകയും പിന്നീടുള്ള തീയതികളിൽ സേവാകേന്ദ്രങ്ങൾ സന്ദർശിക്കുകയും വേണം. അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കുമ്പോൾ അപേക്ഷകർക്ക് എസ്.എം.എസ് ലഭിക്കും. പകരം മറ്റൊരു തീയതിയിലേക്ക് വീണ്ടും ഷെഡ്യൂൾ ചെയ്യാവുന്നതുമാണ്.
വിവരങ്ങൾക്ക്: 0471 2470225, 8089685796 (വാട്സ്ആപ്), rpo.trivandrum@mea.gov.in
ബാങ്കുകൾക്ക് പകുതി ദിവസം അവധി
പ്രാൺ പ്രതിഷ്‌ഠ ദിനത്തിൽ ബാങ്കുകൾക്ക് പകുതി ദിവസം അവധി പ്രഖ്യാപിച്ചു. പൊതുമേഖല ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും അവധി ബാധകമാണ്. കേന്ദ്ര ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.