ഇനി പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്പോര്‍ട്ട് എടുക്കാം
text_fieldsതിരുവനന്തപുരം: പോസ്റ്റ് ഓഫിസുകള്‍ വഴി ഇനിമുതല്‍ പാസ്പോര്‍ട്ട് എടുക്കാം. പോസ്റ്റ് ഓഫിസുകള്‍ വഴി പാസ്പോര്‍ട്ട് എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയതോടെ ജില്ല ഹെഡ് പോസ്റ്റ് ഒാഫിസുകള്‍ വഴിയും സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിലെ തെരഞ്ഞടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്പോര്‍ട്ട് എടുക്കാന്‍ കഴിയും. നിലവില്‍ സംസ്ഥാനത്ത് പാസ്പോര്‍ട്ട് ഓഫിസുകള്‍ വഴിയും ടാറ്റ കണ്‍സള്‍ട്ടന്‍സ് സർവിസിെൻറ (ടി.സി.എസ്) വിവിധ ബ്രാഞ്ച് ഓഫിസുകൾ വഴിയുമാണ് പാസ്പോർട്ട് എടുക്കാന്‍ സാധിച്ചിരുന്നത്. പോസ്റ്റ് ഒാഫിസുകള്‍ വഴി പാസ്പോര്‍ട്ട് എടുക്കാനുള്ള സംവിധാനം വരുന്നത് സാധാരണക്കാര്‍ക്ക് എറെ ഗുണകരമാകും.
നിലവില്‍ പലരും കിലോമീറ്ററുകള്‍ താണ്ടിയാണ് പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ അന്വേഷിച്ച് എത്തുന്നത്. ആദ്യപടിയെന്ന നിലക്ക് കാസര്‍കോട്ടെയും പത്തനംതിട്ടയിലെയും പോസ്റ്റ് ഒാഫിസുകളില്‍ പാസ്പോര്‍ട്ട് എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും താമസിയാതെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളിലും ഇതിെൻറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും തിരുവനന്തപുരം ജി.പി.ഒയിലെ സീനിയര്‍ സൂപ്രണ്ട് മോഹന്‍ദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പാസ്പോര്‍ട്ട് എടുക്കാന്‍ എത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി വർധിച്ചതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓഫിസുകള്‍ ഉള്ള പൊതുമേഖല സ്ഥാപനമായ തപാല്‍വകുപ്പിനെ ഇൗ ദൗത്യം ഏല്പിക്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
പോസ്റ്റ് ഒാഫിസുകളിൽ ആരംഭിക്കുന്ന പാസ്പോര്‍ട്ട് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ പാസ്പോര്‍ട്ട് ഓഫിസിലെ ജീവനക്കാരും ടാറ്റ കണ്‍സൾട്ടൻസി സർവിസിലെ ജീവനക്കാരുമായിരിക്കും നിയന്ത്രിക്കുക. തുടര്‍ന്ന് പോസ്റ്റ് ഒാഫിസിലെ ജീവനക്കാര്‍ക്ക് സാങ്കേതിക പരിജ്ഞാനം ലഭിക്കുന്ന മുറക്ക് ഇതിെൻറ നിയന്ത്രണം പൂര്‍ണമായും പോസ്റ്റല്‍ വകുപ്പിെൻറ കീഴിലാകും. പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിക്കല്‍, അപേക്ഷ ഫോമുകളുടെ പരിശോധന, വിരലടയാളം എടുക്കൽ, ഫോട്ടോ എടുക്കൽ, ഫീസ് ഈടാക്കൽ എന്നിവയാണ് പുതിയകേന്ദ്രങ്ങളില് നടക്കുക. തുടര്‍ന്ന് റീജനല്‍ പാസ്പോര്‍ട്ട് ഓഫിസുകളില്‍നിന്ന് ലോക്കല്‍ വെരിഫിക്കേഷന് കഴിഞ്ഞ് റിപ്പോര്‍ട്ടുകള്‍ എത്തുന്ന മുറക്ക് പാസ്പോര്‍ട്ട് ഓഫിസില്‍നിന്ന് പാസ്പോര്ട്ടുകള് പോസ്റ്റ് ഒാഫിസിൽ എത്തുന്ന മുറക്ക് ഉടമസ്ഥന് എത്തിക്കും. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ കിട്ടുന്ന തീയതിയില്‍ ആവശ്യമായ രേഖകളുമായാണ് പോസ്റ്റ് ഒാഫിസുകളിൽ എത്തേണ്ടത്.
നിലവില്‍ പാസ്പോര്‍ട്ടുകളുടെ വിതരണം നടത്തുന്നത് തപാല്‍വകുപ്പാണ്. മുമ്പ് പോസ്റ്റ് ഒാഫിസുകള്‍ വഴി പാസ്പോര്‍ട്ടിനുള്ള അപേക്ഷഫാമുകള് വാങ്ങി അതത് പാസ്പോര്‍ട്ട് ഓഫിസുകളിലേക്ക് അയച്ച് കൊടുത്തിരുന്ന സംവിധാനം പോസ്റ്റ് ഒാഫിസുകളിൽ ഉണ്ടായിരുന്നു. പിന്നീട് ടാറ്റാ കൺസൾട്ടൻസിയെ എല്‍പ്പിച്ചതോടെ പോസ്റ്റ് ഒാഫിസുകളെ ഇതില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. കര്‍ശനപരിശോധനകള്‍ ആവശ്യമായുള്ള പാസ്പോര്‍ട്ട് മേഖലയില്‍നിന്ന് പൂര്‍ണമായും സ്വകാര്യ എജന്‍സിയെ ഒഴിവാക്കി പൂര്‍ണമായും കേന്ദ്രസര്‍ക്കാറിെൻറ കീഴില്‍ കൊണ്ടുവരുകയെന്നതാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.