സര്‍ക്കാറിനെതിരെ പള്ളികളിൽ ലത്തീന്‍സഭയുടെ ഇടയലേഖനം
text_fieldsകൊല്ലം: സംസ്ഥാന സര്‍ക്കാറിനെതിരെ കൊല്ലം ലത്തീൻ രൂപത. ഞായറാഴ്ച ജില്ലയിലെ ലത്തീൻ പള്ളികളിൽ ഇടയലേഖനം വായിച്ചു.
കോര്‍പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മുന്‍ഗണന നല്കി മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിർമാണം നടന്നെന്ന ആക്ഷേപം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ഇടയലേഖനത്തിൽ പറയുന്നു. ടൂറിസത്തിെൻറയും വികസനത്തിെൻറയും പേരുപറഞ്ഞ് മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് ശ്രമം. ഇത്തരം നയങ്ങള്‍ എതിര്ക്കേപ്പെടേണ്ടതാണ്. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്ക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നും പരാമര്‍ശമുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് സംസ്ഥാനം ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി, ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി കേന്ദ്രം നല്കി എന്നും ലേഖനത്തിലുണ്ട്. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുമെന്നും നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.